Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
എന്റെ പേര്. സേവ് ചെയ്തു വെച്ചോ." അവൾ പറഞ്ഞു.
"അറിയാം .. അമ്മ പറയാറുണ്ട്.'
"എന്നിട്ട് ഏട്ടൻ ഇതുവരെ എന്നോട് ഒന്നും മിണ്ടിയിട്ടില്ലല്ലോ??"
"അതിന് എന്റെ വീട്ടിന്റെ മുന്നിൽ കൂടെ ഫിദ പലപ്പോഴും പോയിട്ടും ഇതുവരെ എന്നോട് ഒന്നും മിണ്ടിയിട്ടില്ലല്ലോ.?"
"ഞാൻ ഒരു പെണ്ണല്ലേ ഏട്ടാ. ഞാൻ എങ്ങനെയാ!!! .... എന്നിട്ടും ഞാൻ അല്ലേ ഇപ്പോൾ ആദ്യം മിണ്ടിയത്. ഇനി എന്നും നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം.. ഏട്ടന്റെ നമ്പർ എന്റെ കൈയിൽ ഉണ്ടല്ലോ ഞാൻ ഇടയ്ക്ക് വിളിച്ചോളാം."
"എന്റെ പേര് അറിയാമോ ? "
"പിന്നെ അറിയാതെ! ശ്രീജിത്ത്. ശ്രീയേട്ടൻ . ശ്രീയേട്ടനെപറ്റി ഏട്ടന്റെ അമ്മ എന്നോടും പറയാറുണ്ട്. "
"ആഹാ! അങ്ങനെയും ഉണ്ടോ? അതൊരു പുതിയ അറിവാണ്.. സാധാരണ അമ്മ എന്നെ കുറിച്ച് അങ്ങനെ ഒന്നും ആരോടും പറയാറില്ല. "
"അതെനിക്കറിയില്ല.. എന്നോട് പറയാറുണ്ട്. ഞാൻ ചോദിക്കാറും ഉണ്ട്.?
"എന്ത് പറയാറും ചോദിക്കാറും ഉണ്ടെന്ന്..? അതിന് മാത്രം എന്താ ഉള്ളത്.?"
"ഉണ്ടായിരിക്കും.. അതുകൊണ്ടല്ലേ ചോദിക്കുന്നത്? ഏട്ടനെ കുറച്ചു അമ്മയ്ക്ക് നല്ലതേ പറയാൻ ഉള്ളൂ.. പിന്നെ കുറച്ചു സങ്കടവും..."
"അത് കള്ളം.. എന്നെ കുറച്ചു എന്ത് നല്ലത് പറയാൻ "
ഞാൻ ചോദിക്കുമ്പോൾ ആണ് ഫിദയുടെ ഫോണിൽ കാൾ വന്നത്.
"ഹലോ മൂത്തുമ്മ.. ഞാൻ വരുന്നുണ്ട്.. വേഗം വരാം.. ഞാൻ ശ്രീയേട്ടന്റെ വീടിന്റെ അവിടെ എത്തി."
അതും പറഞ്ഞു. ഫിദ ഫോൺ വെച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
"അത് മൂത്തുമ്മ വിളിച്ചതാ. ഞാൻ വരുന്നുണ്ടെന്ന് മൂത്തുമ്മയോട് വിളിച്ചു പറഞ്ഞിരുന്നു . മൂത്തുമ്മയുടെ കൂടെ ടൗണിൽ പോകണം.
💬 Comments
View all comments