0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 2.4K

തുറന്നു പുറത്ത് ഇറങ്ങി.

"അമ്മ ഇറങ്ങുകയാ.. പോകുന്ന വഴിയിൽ ഒന്ന് രണ്ടു സ്ഥലത്ത് കയറാൻ ഉണ്ട്. ഉച്ചയ്ക്ക് അമ്മ വരില്ല. ബാങ്കിന്റെ മീറ്റിംഗ് ഉണ്ട്.. പിന്നെ ഒന്ന് ടൗൺ വരെ പോകണം. അമ്മ വൈകുന്നേരം ആകും വരാൻ. ഉച്ചയ്ക്ക് ചോറ് എടുത്തു കഴിച്ചോണം. ങ്ങാ! പിന്നെ സാമ്പാറും ചോറും മാത്രമേ ഉള്ളൂ. വേറെ എന്തെങ്കിലും വേണമെങ്കിൽ മോൻ ഉണ്ടാക്കിക്കോ . ചിക്കൻ ഫ്രിഡ്ജിൽ ഉണ്ട് കറിവെക്കാമെങ്കിൽ എടുത്തു കറി വെച്ചോ? അല്ലേൽ മുട്ട എടുത്തു തോരൻ ഉണ്ടാക്കിക്കോ"

"അതൊക്കെ ഞാൻ ചെയ്‌തോളും.. അമ്മ പേടിക്കേണ്ട. അമ്മ ചായ കുടിച്ചോ ?"

"ഞാൻ കുടിച്ചു. ദേ ഞാൻ ഇറങ്ങി. ഇനിയും കിടന്നു സമയം കളയാതെ വേഗം എഴുനേറ്റ് പോയി മുഖം കഴുകി ചായ എടുത്തു കുടിക്കാൻ നോക്ക്."

"ആ, ഞാൻ കുടിച്ചോളാം. "

"പിന്നെ കുടിച്ചോളാം എന്ന് പറയും എന്നിട്ടോ. വെറുതെ ഇരുന്ന് സമയം കളഞ്ഞു ചായയും ചോറും ഒരുമിച്ചു കഴിക്കും. നിന്നെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണം എന്നാൽ നിന്റെ കാര്യം മുഴുവനും ആ പെണ്ണ് നോക്കിക്കോളും. നമ്മുടെ ഫിദയെ പോലെ ഉള്ള ഒരു പെണ്ണ്. എന്താ നോക്കട്ടെ?"

"എന്നാൽ എന്തിനാ ഫിദയെ പോലെ ഉള്ള പെണ്ണിനെ നോക്കുന്നത്. ഫിദയെ തന്നെ കെട്ടിയാൽ പോരെ.?"

"വേഗം അങ്ങ് ചെന്നാൽ മതി. അവളെ പിടിച്ചു നിന്നെക്കൊണ്ട് ഇപ്പോൾ കെട്ടിക്കും. സമയം ആവട്ടെ നമുക്ക് വേറെ ഒരു നല്ല പെണ്ണിനെ നോക്കാം. ഇപ്പോൾ മിണ്ടാതെ പോയിട്ട് ചായ കുടിക്കാൻ നോക്ക് ചെക്കാ."

.. "അമ്മ തന്നെ ഓരോന്ന് പറഞ്ഞിട്ട് ഇപ്പോൾ

💬 Comments

View all comments