0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]

Author : VaSco Read All Parts 2K

അത് കഴിച്ചിട്ട് മതി ഇനി വെറുതെ കെട്ടിപിടിച്ചു കിടക്കുന്നത്"

"ഇങ്ങനെ ഒരു മുത്ത്" ഫിദ പറഞ്ഞു മേശയുടെ അവിടെ ഇരുന്നു. ഞാൻ ഫിദയുടെ അടുത്ത് ഇരുന്നു.

"എടി പെണ്ണെ എന്റെ മോന് മാറി ഉടുക്കാൻ കൊടുക്കാൻ ഒന്നും ഇല്ലേടി."?

"എന്റെ ഡ്രെസ്സ് ഉണ്ട് ശ്രീയേട്ടൻ അത് ഇടുമെങ്കിൽ അത് കൊടുക്കാം."

" നമുക്ക് നാളെ തന്നെ പോയി മോന് ഉടുക്കാനുള്ള കുറച്ചു ഡ്രെസ്സ് വാങ്ങണം."

"അതൊന്നും വേണ്ട മുത്തേ...അതൊക്കെ എന്തിനാ... എനിക്ക് അതൊന്നും വേണ്ട മുത്തേ." ഞാൻ മൂത്തുമ്മയോട് പറഞ്ഞു.

"അതൊക്കെ വേണം ഇനി ഒരു ആവശ്യം വന്നാൽ ഉപയോഗിക്കാമല്ലോ?. മോൻ ഇടക്ക് ഇതുപോലെ ഇവിടെ വരുമ്പോഴെങ്കിലും ഉടുക്കാമല്ലോ?"

മുത്ത് എനിക്ക് പത്തിരി എടുത്തു തന്നു. കൂടെ കോഴിക്കറിയും. കൂടെ അവൾക്കും കൊടുത്തു. ഞാൻ പത്തിരി മുറിച്ചെടുത്ത് കറിയിൽ മുക്കി കഴിച്ചു.

"ഇത്തിരി എരിവ് ഉണ്ടെങ്കിലും നല്ല രുചി. " ഞാൻ പറഞ്ഞു.

"ഓഹ്! ഞാൻ മറന്നു പോയി എന്റെ മോന് എരിവ് കുറച്ചേ വേണ്ടു എന്ന കാര്യം. പണ്ടേ ഇവന് മധുരം ആണ് പ്രീയം"

"എന്റെ മുത്തേ ഇനിയും പഴയ കഥ ഒന്നും പറയല്ലേ? എനിക്ക് നാണമാകും."

"ഇല്ല മുത്ത് ഒന്നും പറയില്ല. പോരെ എന്റെ മോൻ കഴിക്ക് "

"മുത്തേ.. ഒരു സമശയം ചോദിച്ചോട്ടെ? ഫിദക്ക് എന്നെ ഇഷ്ട്ടം ആണെന്ന് മുത്തിനോട് പറഞ്ഞിട്ടും മുത്ത് എന്താ ഫിദയെ വഴക്ക് പറയാതിരുന്നത്?"

"അതോ!!!? അതെനിക്ക് എന്റെ മോനെ ഇഷ്ട്ടം ആയത് കൊണ്ട്? നിങ്ങൾ ഒന്നിക്കണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട്"

എനിക്ക് സന്തോഷം തോന്നി.

ഞാൻ

💬 Comments

View all comments