0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]

Author : VaSco Read All Parts 2.1K

" ഫിദ പറഞ്ഞു.

ആ സമയവും മുത്ത് എനിക്ക് പത്തിരിയും ഇറച്ചിയും വാരി തന്നു കൊണ്ടേയിരുന്നു. അങ്ങനെ ഭക്ഷണം കഴിച്ച ശേഷം ഞാൻ അവിടെയുള്ള സോഫയിൽ ഇരുന്നു. എനിക്ക് ചെറുതായി കാൽ വേദനിക്കാൻ തുടങ്ങി. ഞാൻ മുണ്ടിന്റെ പുറത്തു കൂടെ കാലിൽ തടവി. അത് കണ്ടു മുത്ത് ഫിദയോട് ചോദിച്ചു.

"ഡി പെണ്ണെ നീ നേരത്തെ എന്റെ മോന്റെ കാലിൽ ബാം തടവി കൊടുത്തില്ലേ? "

"ഇപ്പോൾ വേദന ഉണ്ടോ ശ്രീയേട്ടാ.? ഞാൻ ഇപ്പോൾ ബാം തടവിത്തരാം. " അങ്ങനെ പറഞ്ഞു ഫിദ ബാം എടുക്കാനായി മുറിയിലേക്ക് പോയി. ആ സമയം അവിടെ എന്റെ അടുത്ത് ഇരുന്ന മുത്ത്. എന്റെ കാൽ എടുത്ത് മുത്തിന്റെ മടിയിൽ വെച്ചു. എന്റെ മുണ്ട് കാലിൽ നിന്ന് മാറ്റി. തുടമുതൽ താഴേക്ക് തടവി.

ഒരേ സമയം എനിക്ക് ചമ്മലും സങ്കടവും ഉണ്ടായി. ഫിദ ബാമുമായി വന്നു.

"ഇങ്ങ് താടി പെണ്ണെ എന്റെ മോന് ഞാൻ തന്നെ തടവികൊടുത്തോളം ""

മുത്ത് പറഞ്ഞു. എന്നിട്ട് ഫിദയുടെ കൈയിൽ നിന്നും ബാം വാങ്ങി കുറച്ചു എടുത്ത് എന്റെ കാലിൽ പുരട്ടിയ ശേഷം എന്റെ തുട മുതൽ താഴേക്ക് തടവാൻ തുടങ്ങി. കുറച്ചു സമയം അങ്ങനെ ചെയ്ത ശേഷം ഫിദയോട് പറഞ്ഞു.

"ആഹ്!! എന്റെ മോള് നോക്കി നിൽക്കുകയാണോ.? വാ വന്നു ഇവിടെ ഇങ്ങനെ ഇരിക്ക്. എന്നിട്ട് ഇതുപോലെ നന്നായി തടവികൊടുക്ക്."

ഫിദ സന്തോഷത്തോടെ അവിടെ ഇരുന്ന് എന്റെ കാൽ അവളുടെ മടിയിൽ വെച്ച് തടവാൻ തുടങ്ങി.

"നോക്കി തടവണം. കൈ മാറി പോകരുത്. മാറി

💬 Comments

View all comments