Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]
എന്നെ അവിടെ സോഫയിൽ ഇരുത്തി. എന്റെ അടുത്ത് ഇരുന്നു.
"മോന് ഈ ഡ്രെസ്സ് നന്നായി ചേരുന്നുണ്ട് അല്ലെടി മോളെ?
"അതേ ഇത് ശ്രീയേട്ടന് നന്നായി ചേരുന്നുണ്ട്"
" മോന് സുഖമാണോ? മോന് ഇപ്പോഴും കാൽ വേദനയുണ്ടോ?"
"സുഖാണ് മുത്തേ... ഇപ്പോൾ വേദന ഒന്നും ഇല്ല. "
" മോളെ ഫിദ അവിടെ അടുക്കളയിൽ മുത്ത് ജ്യൂസ് എടുത്തു വെച്ചിട്ടുണ്ട്. മോള് അത് ഇങ്ങ് എടുത്തു വാ. എന്തായാലും ഇതൊരു പെണ്ണ് കാണൽ ചടങ്ങ് പോലെ ആവട്ടെ? "
ഫിദ അടുക്കളയിൽ പോയി .
"മോന് എന്റെ മോളെ ശരിക്കും ഇഷ്ടമല്ലേ? അവള് പാവമാ... മോനെ വലിയ ഇഷ്ട്ടം ആണ്. മോൻ ഒരിക്കലും അവളെ വേണ്ടെന്ന് വെക്കരുത്. ഒരിക്കലും അവളെ കരയിക്കരുത്. അവൾ എന്റെ മോളാ. ഇനി മുതൽ അവൾ മോന്റെയാ"
"ഇല്ല. മുത്തേ... എനിക്ക് കിട്ടിയ ഭാഗ്യം ആണ് അവൾ.. അല്ലാതെ അവളെ പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടുമോ? ഞാൻ ഒരിക്കലും അവളെ വേദനിപ്പിക്കില്ല. വേണ്ടെന്നും വെക്കില്ല."
അപ്പോഴേക്കും ഫിദ ജ്യൂസുമായി വന്നു. എനിക്ക് നേരെ നീട്ടി. ഞാൻ ജ്യൂസ് വാങ്ങി.
"മോനെ എന്നാ നിങ്ങളുടെ രെജിസ്റ്റർ കല്യാണം നടത്തുന്നത്.? " മുത്ത് ചോദിച്ചു.
അത് എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് കുറച്ചു ദൂരെയാ. ഇടയ്ക്ക് എന്നെ കാണാൻ വരാറുണ്ട്. അവൻ അവിടെ ആ ഓഫീസിൽ ആണ് ജോലി. അവനോട് ചോദിച്ചിട്ട് വേണ്ടത് ചെയ്യാം.
"ശരി മോൻ ജ്യൂസ് കുടിക്ക്. " മുത്ത് പറഞ്ഞു.
ഞാൻ പകുതി ജ്യൂസ് കുടിച്ചിട്ട് മതിയെന്ന് പറഞ്ഞു ഗ്ലാസ് ഫിദയുടെ
💬 Comments
View all comments