0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 4 [ഏകൻ]

Author : VaSco Read All Parts 1.4K

അപ്പോഴേക്കും ബിരിയാണി റെഡി. അതും കഴിച്ചു കഴിഞ്ഞിട്ട് നമുക്ക് ഒരു ഓട്ടോ പിടിച്ചു ടൗണിൽ പോകാം. മോനും വാ."

"അത് വേണ്ട മുത്തേ? ഞാൻ ഇപ്പോൾ നിങ്ങളുടെ കൂടെ വരുന്നത് കണ്ടാൽ അത് പ്രശ്നം ആകും. അത് കൊണ്ട് അത് വേണ്ട. പിന്നെ താലിയും മോതിരവും എല്ലാം നാളെ അവിടുന്ന് വാങ്ങിക്കാം. അത് പോരെ? "

"അപ്പോൾ അതിനൊക്കെ സമയം കിട്ടുമോ? മോൻ ഒരു കാര്യം ചെയ്‌ . മോൻ ഒരു ഓട്ടോ പിടിച്ചു ടൗണിൽ വന്നാൽ മതി. മോൻ ഇറങ്ങിയ ശേഷം കുറച്ചു സമയം കഴിഞ്ഞു ഞങ്ങളും വരാം. ഇതുവരെ പോകാത്ത ഏതെങ്കിലും കടയിൽ കയറാം. മോൻ അവിടെ എത്തിയിട്ട് ഫോൺ വിളിച്ചാൽ മതി. അല്ലാതെ അതൊന്നും നാളേക്ക് വെക്കേണ്ട. അതിനുള്ള പൈസയെ കുറിച്ചും മോൻ ആലോചിക്കേണ്ട വേണ്ടത്തിന്റെ ഇരട്ടി മോന് ഈ മുത്ത് തരാം. "

ഇത്തവണ ഞാൻ ആണ് മുത്തിനെ കെട്ടിപിടിച്ചത്. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

"എന്തിനാടാ ചെക്കാ.. ഇങ്ങനെ എന്റെ മോൻ കണ്ണ് നിറച്ചത്. നീ എന്റെ മോൻ അല്ലേ.. എനിക്ക് ഉള്ളതെല്ലാം നിനക്കും കൂടെ ഉള്ളതല്ലേ? അത് ഞാൻ തരേണ്ടത് ഒന്നും ഇല്ല. എന്ത് വേണമെങ്കിലും മോന് എടുക്കാം.. എന്നോട് ചോദിക്കണം എന്ന് പോലും ഇല്ല. "

അങ്ങനെ പറഞ്ഞപ്പോൾ ആണ് മുത്ത് എന്റെ വേഷം നോക്കുന്നത്. അത് കണ്ടിട്ട് ഫിദയോട് ചോദിച്ചു.

"അല്ല!! ഇതെന്ത് വേഷമാടി എന്റെ മോന് നീ കൊടുത്തത്? വേറെ ഒന്നും കിട്ടിയില്ലേ എന്റെ മോന് കൊടുക്കാൻ..?"

"ഇതിനെന്താ കുഴപ്പം? ശ്രീയേട്ടന് ഇതും നന്നായി ചേരുന്നുണ്ട്.

💬 Comments

View all comments