0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 4 [ഏകൻ]

Author : VaSco Read All Parts 1.4K

മുത്തിന്റെ കൂടെ താമസിക്കാൻ എനിക്കും ഇഷ്ട്ടം തന്നെയാ.. വരട്ടെ .. അച്ഛനും അമ്മയും ഞങ്ങളുടെ കല്ല്യാണത്തിനു സമ്മതം തന്നാൽ. ഞങ്ങളെ സ്വീകരിച്ചാൽ അന്ന് ഞങ്ങളുടെ കൂടെ മുത്തും വരും എന്റെ വീട്ടിൽ. നമ്മുടെ വീട്ടിൽ. "

"ആണോ? മുത്തിനേയും മോന്റെ വീട്ടിൽ കൂട്ടുമോ.? മുത്തിന്റെ ചക്കര കുട്ടൻ ലവ് യൂ ടാ കുട്ടാ ഉമ്മ " മുത്തിന്റെ സന്തോഷം മുഴുവനും ആ മുഖത്തു കാണാമായിരുന്നു. ആ വാക്കുകളിൽ കാണാമായിരുന്നു.

"കൂട്ടും മുത്തേ... ഇനി എന്നും മുത്ത് ഞങ്ങളുടെ കൂടെ വേണം.

മുത്തേ ഞാൻ ഒന്ന് ചോദിച്ചോട്ടെ.?"

"മോൻ ചോദിക്ക് മോൻ ചോദിച്ചാൽ മുത്ത് എന്തും തരും.. മോന് എന്താ വേണ്ടത്.?"

"അങ്ങനെ ഉള്ള ചോദ്യം അല്ല മുത്തേ. ഞാൻ ചോദിച്ചാൽ മുത്ത് സത്യം പറയുമോ?"

"ആദ്യം ചോദ്യം കേൾക്കെട്ടെ എന്നിട്ട് തീരുമാനിക്കാം കള്ളം പറയണോ സത്യം പറയണോ എന്ന്."

"എനിക്ക് സത്യം അറിഞ്ഞാൽ മതി. മുത്തിന് ആരോടെങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ?"

"ഇതാണോ വലിയ ചോദ്യം. ഞാൻ കരുതി വലിയ എന്തോ ചോദ്യം ആണെന്ന്. തോന്നിയിട്ടുണ്ട്.."

"ങ്ങേ!!! തോന്നിയിട്ടുണ്ടോ? ആരോട്?"

"മോനോട് തന്നെ.. എനിക്ക് എന്റെ മോനെ വലിയ ഇഷ്ട്ടം ആണ്. അന്നും ഇന്നും."

"എന്റെ മുത്തേ ... അങ്ങനെ ഉള്ള ഇഷ്ട്ടം അല്ല.. ഞാൻ ഫിദയും തമ്മിൽ ഉള്ളത് പോലെയുള്ള ഇഷ്ട്ടം. അതായത് പ്രേമം. "

"അങ്ങനെ ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല. പക്ഷെ ഒരാളുടെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്.."

"ആരുടെ കൂടെ.? എന്നിട്ട് അയാൾ ഇപ്പോൾ ഇവിടെയുണ്ട്...?"

"അയാൾ ഇപ്പോൾ ഇവിടെയുണ്ട്. എന്റെ മുന്നിൽ. മോൻ

💬 Comments

View all comments