0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 3K

ഒന്നും വേണ്ടേ? വെറും രെജിസ്റ്റർ മതിയോ? "

"അതു പോരാ .. താലികെട്ടും മറ്റു ചടങ്ങും എല്ലാം വേണം. ."

"എന്നാൽ അങ്ങനെ നടക്കട്ടെ. താലി ഞാൻ വാങ്ങിക്കാം. അത് എന്റെ വക."

"അതൊന്നും വേണ്ട. അതൊക്കെ വാങ്ങി. അവളുടെ അമ്മയുടെ ചേച്ചിയുടെ നിർബന്ധം ആണ് നാളെ തന്നെ താലി കെട്ടണം എന്ന്. അതുകൊണ്ട് അതൊക്കെ വാങ്ങി."

"അത് നിന്റെ ഭാഗ്യം ആണ് മോനെ. അങ്ങനെ ഒരാളെ കിട്ടിയത്.. ?. എന്നാൽ അവരെ കൈ വിടേണ്ട മുറുക്കെ പിടിച്ചോ. ഇനിയും ഗുണം ഉണ്ടാകും..."

"ഞാൻ കൈവിട്ടാലും അവർ പോകില്ല മോനെ.. അവർക്ക് അത്ര ഇഷ്ട്ടം ആണ് ഞങ്ങളെ.. അല്ലെങ്കിൽ ഇതിന് കൂട്ട് നിൽക്കുമോ. "

"ഹും.. ശരി ശരി..

നിങ്ങൾ എത്രമണിക്ക് എത്തും അത് പറ "

"ഞാൻ വീട്ടിൽ നിന്ന് ഒരു ഏഴു മണിക്ക് ഇറങ്ങും. അതുകഴിഞ്ഞേ അവർ ഇറങ്ങു. അപ്പോൾ ഒരു ഒൻപതര അപ്പോഴേക്കും ഞങ്ങൾ അവിടെ എത്തും. കൂടിപ്പോയാൽ ഒരു പത്തു മണി."

"മ്. ശരി ശരി . നിങ്ങൾ പുറപ്പെടുമ്പോൾ വിളിക്ക്. പിന്നെ ഇവിടെ വന്നു ഒപ്പ് ഇട്ടു കഴിഞ്ഞെന്ന് വെച്ച് അത് കല്യാണം ആകില്ല. ഇപ്പോൾ നടക്കുന്നത് . കല്യാണം നടത്താൻ ഉള്ള അപേക്ഷ മാത്രം ആണ്. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞു വന്നു കല്യാണം രെജിസ്റ്റർ ചെയ്യാം. അതുവരെ ഈ അപേക്ഷ നോട്ടീസ് ബോർഡിൽ പതിപ്പിക്കും. നോട്ടീസ് ബോർഡിൽ ഇടുന്നത് ഞാൻ ഒഴിവാക്കി തരാം. ബാക്കി കാര്യങ്ങൾ മുറപോലെ നടക്കട്ടെ. അപ്പോഴേക്കും വീട്ടിൽ പറഞ്ഞു സമ്മതം വാങ്ങാൻ

💬 Comments

View all comments