0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.6K

? ഈ താലിയും മാലയും മോതിരവും ഒക്കെ ഇട്ട് ഇപ്പോൾ വീട്ടിലേക്ക് പോകാൻ പറ്റില്ലല്ലോ.? ഇതൊക്കെ എല്ലാവരും അറിഞ്ഞിട്ട് പോരെ.? "

" അതൊന്നും സാരമില്ല. അതിനൊക്കെ എന്തേലും വഴി കാണാം. ഇപ്പോൾ നമുക്ക് എല്ലാം വാങ്ങാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നെ ഇട്ടാൽ മതി. "

പിന്നെ വേഗം മാലയും മോതിരവും ഒക്കെ വാങ്ങി. എനിക്കും വാങ്ങി മാല. ഒന്നല്ല രണ്ടെണ്ണം. ഒരു വലിയ താലിമാലയും ഒരു ചെറിയ താലി മാലയും. ഒന്ന് പത്തു പാവനോളം വരും. ഒന്ന് ഒന്നര പവനും.

മോതിരത്തിൽ എന്റെയും ഫിദയുടെയും പേരും എഴുതിച്ചു. പേര് എഴുതാത്ത മോതിരവും വാങ്ങി.

മുത്ത് മറ്റൊരു എടിഎം കാർഡ് വെച്ചാണ് ഇതെല്ലാം വാങ്ങിയത്. തിരിച്ചിറങ്ങിയപ്പോൾ മുത്ത് എന്റെ കയ്യിൽ തന്നെ കവർ കാണിച്ച് ഞാൻ മുത്തിനോട് ചോദിച്ചു.

" ഇത് ഞാൻ എന്താ ചെയ്യേണ്ടത് മുത്തേ? പിന്നെ എനിക്ക് എന്തിനാ ഇത് തന്നത്. ഇതുകൊണ്ട് വാങ്ങിയാൽ പോരായിരുന്നോ? "

"അതിപ്പോൾ ഡ്രസ്സ് വാങ്ങുമ്പോൾ എടുക്കാം. ബാക്കിയുള്ളത് മോന്റെ അക്കൗണ്ടിൽ ഇട്ടാൽ മതി."

അങ്ങനെ പറഞ്ഞശേഷം മുത്ത് ഞങ്ങളെയും കൂട്ടി അടുത്തുള്ള തുണിക്കടയിലേക്ക് കയറി. അവിടേയും ഞങ്ങളെ അറിയുന്നവർ ആരേയും കണ്ടില്ല.

അവിടെ നിന്നും പലതരത്തിലുള്ള ഡ്രസ്സ് വാങ്ങി. എനിക്ക് പാന്റും, ഷർട്ടും, ടീഷർട്ടും, മുണ്ടും, കളി മുണ്ടും, ബനിയനും ഷഡ്ഡിയും എല്ലാം വാങ്ങി. എല്ലാം മൂന്നും നാലും എണ്ണം വെച്ചാണ് വാങ്ങിയത്. വീട്ടിൽ നിന്നും ഉടുക്കാനുള്ളത്തിനു പുറമേ.. അതൊന്നും വേണ്ട എന്ന് പറഞ്ഞിട്ട് മുത്ത് കേട്ടില്ല.

അതുപോലെതന്നെ ഫിദക്കും വാങ്ങി. സാരിയും ചുരിദാറും ക്രോപ്ടോപ്പും, ഫ്രോക്കും,,

💬 Comments

View all comments