0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]

Author : VaSco Read All Parts 1.4K

ഞാൻ അല്ലെ എന്റെ പൊന്നിനോട് ക്ഷമ ചോദിക്കേണ്ടത്.. അമ്മ അങ്ങനെ പറഞ്ഞപ്പോൾ എന്ക്ക് ഇഷ്ട്ടം അല്ലെന്ന് പറയാമായിരുന്നു. പക്ഷെ എനിക്ക് അപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല.

പതിയെ നമ്മുടെ കാര്യം അവതരിപ്പിക്കാൻ ഇരുന്ന ഞാൻ അമ്മ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ തകർന്നു പോയി.. പിന്നെ എന്ത് പറയും എന്ന് എനിക്ക് തന്നെ അറിയാൻ കഴിയാതെ പോയി. നാളെ ആവട്ടെ അമ്മയേയും രേഷ്മയേയും വിളിച്ചു പറയാം. എനിക്ക് നിങ്ങൾ അലിച്ചിക്കുന്ന കല്ല്യാണം ഇഷ്ട്ടം അല്ലെന്ന്."

"വേണ്ട ശ്രീയേട്ടാ ശ്രീയേട്ടൻ ഇപ്പോൾ അങ്ങനെ പറയേണ്ട. പതിയെ പറഞ്ഞാൽ മതി. പെട്ടന്ന് പറഞ്ഞു അവരെ വേദനിപ്പിക്കേണ്ട. ഏതായാലും നമ്മുടെ വിവാഹം കഴിഞ്ഞില്ലേ...? ഇനി നമ്മളെ ആർക്കും പിരിക്കാൻ ആകില്ല. ചുരുങ്ങിയത് ഒരു മാസം ആരും ഒന്നും അറിയേണ്ട.. തല്ക്കാലം ഇങ്ങനെ തന്നെ പോകട്ടെ.. "

" അങ്ങനെ ആയാൽ അവർ കല്യാണം തീരുമാനിക്കില്ലേ..? അപ്പോൾ എന്ത് ചെയ്യും..? "

"ശ്രീയേട്ടൻ ഇപ്പോൾ ഈ കല്യാണം ഇഷ്ട്ടം അല്ല എന്ന് പറഞ്ഞാൽ അവർ ചോദിക്കില്ലേ എന്ത് കൊണ്ടെന്നു. അപ്പോൾ എന്ത് പറയും."

"ഞാൻ ഈ സുന്ദരി പെണ്ണിനെ കെട്ടിയെന്നു പറയും.... എനിക്ക് ഈ പെണ്ണിനെ മാത്രം മതി എന്ന് പറയും. "

"അങ്ങനെ പറഞ്ഞാൽ അമ്മയ്ക്ക് സങ്കടം ആകില്ലേ... അമ്മ ശ്രീയേട്ടനെ വെറുത്താലോ..? അത് വേണ്ട.. നമുക്ക് രേഷ്മയോട് പറയാം.. അവളോട് ഈ കല്യാണത്തിൽ നിന്ന് ഒഴിയാൻ പറയാം."

"ശരി അതൊക്കെ നമുക്ക് നാളെ സംസാരിക്കാം. ഇപ്പോൾ വാ വന്ന് കുളിച്ചിട്ട് കിടക്കാം.."

ഞാൻ ഫിദയുടെ നെറ്റിയിൽ ഉമ്മ വെച്ചിട്ട് എഴുനേറ്റു. അവൾ

💬 Comments

View all comments