0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 8 [ഏകൻ]

Author : VaSco Read All Parts 2.3K

പോരെ.?" ഫിദ പറഞ്ഞു.

"അതെന്താ നിനക്ക് പറ്റിയാൽ...? നിനക്ക് എന്തെങ്കിലും പറ്റിയാൽ. എനിക്ക് അത് സഹിക്കാൻ പറ്റുമോ..? നമ്മുടെ മുത്തിന് അത് സഹിക്കാൻ പറ്റുമോ..?"

ഞാൻ സങ്കടത്തോടെ ചോദിച്ചു. അത് മനസ്സിലാക്കിയിട്ട് ഫിദ പറഞ്ഞു.

"ആർക്കും ഒന്നും പറ്റില്ല ശ്രീയേട്ടാ. ഞാൻ അതിന്റെ മുകളിൽ ഒരുപാട് തവണ കയറിയതാ. "

"എന്നാലും ഇനി അതൊന്നും വേണ്ട ഫി,. മുത്തിനെ വെറുതെ വേദനിപ്പിക്കേണ്ട. മുത്തിന്റെ കണ്ണുനീർ വീണു പൊടിഞ്ഞത് എന്റെ ചങ്കാണ്. "

"ശരി. എന്നാൽ നമുക്ക് ഇവിടെ കെട്ടിപിടിച്ചു കിടക്കാലോ.? അതിൽ പ്രശ്നം ഒന്നും ഇല്ലലോ..? ആരും കുറ്റം പറയില്ലല്ലോ..?"

ഫിദ കുശുമ്പോടെ എന്നപോലെ ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഒരു പ്രശ്നവും ഇല്ല. അതിന്റെ കൂടെ നമുക്ക് ഈ വയറും വീർപ്പിക്കാം. ഇനി അതിന് കാത്തിരിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ..?"

ഞാനും ചിരിയോടെ പറഞ്ഞു. എങ്കിലും ഫിദയുടെ മുഖം തെളിഞ്ഞില്ല. അവൾ ചോദിച്ചു.

"ശ്രീയേട്ടാ. അപ്പോൾ ആ രേഷ്മയുടെ കാര്യം എങ്ങനെയാ..? ഇനി എന്ത് ചെയ്യും..?"

"അത് നമുക്ക് നോക്കാം. നമുക്ക് അവളെ പറഞ്ഞു തിരുത്താം. അവളോട് ഞാൻ പറയാം. ഈ ശ്രീയുടെ പെണ്ണ് ഈ ഫിദ മാത്രം ആയിരിക്കും എന്ന്. ഈ പെണ്ണിന്റെ കൂടെ അല്ലാതെ എനിക്ക് ഒരു ജീവിതം ഇല്ലെന്ന്. "

ഫിദയുടെ കണ്ണ് നിറഞ്ഞു. അവൾ എന്നെ കെട്ടിപിടിച്ചു എന്നിട്ട് എന്റെ ചുണ്ടിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.

"ഐ ലവ് യൂ ശ്രീയേട്ടാ.

അതും പറഞ്ഞ് ഫിദ എന്നെ കെട്ടിപ്പിടിച്ച് കിടന്നു. അപ്പോൾ ഞാൻ പറഞ്ഞു.

" എടി പെണ്ണേ എഴുന്നേൽക്ക്.

💬 Comments

View all comments