Chapter Title : Forgiven 1 [വില്ലി ബീമെൻ]
കുഴപ്പം.."..
ഞാൻ ഉടുത്തുത്തിരുന്ന കവി മുണ്ട് നേരെ പിടിച്ചു കാണിച്ചു ഞാൻ അവളോട് ചോദിച്ചു...
"എന്നാ ഒരു വെള്ളമുണ്ട് ഉടുത്തു വാ.."...
ആ പറച്ചിൽ ഒരു അപേക്ഷേ പോലെ എന്നിക്ക് ഫീൽ ചെയ്തു...
"എന്റെ ഏട്ടാ ഒന്നും വേഗം വാ.."...
പുറത്തു നിന്നും സ്‌നേഹയ്യടെ വിളിക്കുടെ ആയപ്പോൾ.ഞാൻ റൂമിലെക്ക് തിരിച്ചു നടന്നു...
എന്റെ കവിമുണ്ട് മാറ്റി.അവളുടെ വീട്ടിലേക്കു 15 കിലോമീറ്റർ ദുരം.കാർ വീട്ടിന്റെ മുറ്റത്തും ചെല്ലും ആരെ കാണിക്കാനാണ് ഒരുങ്ങി കെട്ടി പോകുന്നെ.അവടെ ചെന്നാൽ എന്തെകിലും പണിയായിട്ടു അവളുടെ അനിയന്മാരും വരും...
മിറർ ഡ്രോയറിന്റെ പുറത്തു എന്നിക്ക് ഇട്ടാനുള്ള ഡ്രസ്സ് എടുത്തു വെച്ചിട്ടാണ് മേഡം പുറത്തു പോയിരുന്നത്..ഞാൻ തിരിച്ചു റൂമിൽ വന്നപ്പോളാണ് അത് ശ്രദ്ധിച്ചത്..ഞാൻ ഇട്ടിരുന്നത് മാറിയിട്ട് അവൾ എടുത്തു വെച്ചിരുന്നത് എടുത്തുത്തിട്ട് പുറത്തേക്കു ഇറങ്ങി...
മേഘ പതിവില്ലാതെ ചുരിദാർ ആയിരുന്നു വേഷം...
"നീ ഷോറൂമിൽ കയറുന്നുണ്ടോ.."..അച്ഛൻ ആയിരുന്നു..
സത്യൻ എന്നാണ് അച്ഛന്റെ പേര്..
പക്ഷേ എന്നോട് പറഞ്ഞത് മുഴുവൻ കള്ളങ്ങൾ ആയിരുന്നു..തെറ്റുകൾ ഒരുപാട് ചെയ്തു കഴിഞ്ഞുയായിരുന്നു ഞാൻ അതൊക്കെ മനസിൽ ആക്കിയത്...
"ഇല്ല.."... എന്നു പറഞ്ഞു ഞാൻ കാറിലേക്കു കയറി..
അമ്മ മേഘയുടെ ചെവിതിന്നു നിൽക്കുയായിരുന്നു...
അമ്മയുടെ പേര് മീനാക്ഷി യുപി സ്കൂൾ ടീച്ചർ ആയിരുന്നു...
"ഞങ്ങൾ രാവിലേ അങ്ങ് എത്തിയേക്കാം.."...
"ശെരി എന്നാ "... ഞാൻ അമ്മയോട് പറഞ്ഞു...
"മോളെ സൂക്ഷിച്ചു പോണ്ണേ "...
"പോയിട്ട് വരാം അമ്മേ.."... മേഘ അമ്മയോട് പറഞ്ഞു..കാർ മുന്നോട്ട് എടുത്തു...
വോൾസ് വാഗൻ പോളോ റെഡ് അവളുടെ അച്ഛൻ മേടിച്ചു കൊടുത്ത കാറാണ്...അത് കൊണ്ടുതന്നെ ഞാൻ അതിൽ തൊടാറില്ല..
💬 Comments
View all comments