0%

Chapter Title : Forgiven 3 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 258

കോളജിയിൽ ഒന്നിച്ചു പഠിച്ചയാൾ വീട്ടിൽ പറഞ്ഞപ്പോൾ അവരും നടത്തി കൊടുത്തു എന്നൊക്കെയാണ് ഇവരോട് പറഞ്ഞിരിക്കുന്നത്...

"ഹസ്ബൻഡ്നേ ഞങ്ങൾക്ക് മിസ്സ്‌ പരിചയപെടുത്തി തന്നിട്ടില്ല കേട്ടോ "..വിബിൻ സാർ എന്നോട് ചോദിച്ചു...

"അത് ശെരിയാണലോ "..അംബിക മിസ്സ്‌ ഏറ്റു പിടിച്ചു...

" bmw കാറിന്റെ ഷോറൂമിൽ സർവീസ് മാനേജറാണ്.. അതികം മിണ്ടില്ല ആരോടും..ഇന്റോർവർട്ടാണ്.."...

ആ സംഭാഷണം അവിടെ വെച്ച് നിർത്തി ഞാൻ...

അന്ന് പോയ ക്ലാസ്സിൽ മുഴുവൻ കാർ ആയിരുന്നു സംസാര വിഷയം..എന്തോ പ്രതേകതായുണ്ട് ഈ കാറിനു..

——————————————————————

സേതു ❤️‍🩹

നിഷയെ പറഞ്ഞയച്ചു ഷോറൂമിൽ വന്നു കേറിയപ്പോൾ തന്നെ സേവി വന്നു വട്ടം പിടിച്ചു നിർത്തി...

"എന്നടാ "..ഞാൻ അവനോട് ചോദിച്ചു...

"ഇതാണ് പറ്റിയ അവസരം..അവളോട് പറ ലൈഫ് സ്റ്റാർട്ട്‌ ചെയ്യാമെന്ന് "....

"അതൊക്കെ പിന്നെ അവളുടെ കാറിന്റെ കാര്യം പറ "..

"അവമാർ പൂട്ടി കേറ്റാൻ പോകുവാ..നീ ഇവിടെ നിന്നും ഒരെണ്ണം നോക്കു..."...

"അവളുടെ അച്ഛൻ കൊടുത്ത കാറണ് "....

"എഞ്ചിൻനാണ് പ്രശ്നം..റെഡിയാക്കി തരാം എന്നു പറഞ്ഞു..."...

"ഓക്കേ "..ഞാൻ എന്റെ കാബനിലേക്കു നടന്നു...

"ടാ "..സേവി എന്നെ പുറകിന്നു വിളിച്ചു...

"സാലറി കിട്ടിയില്ലേ നിന്ന് പരുങ്ങുന്നത് എന്തിനാണ്..."...

"അപ്പനെ കൊണ്ടു ഹോസ്പിറ്റലിൽ പോകണം "....

"അച്ഛനനോട്‌ ചോദിച്ചു നോക്ക്..."....

"മാമന്റെ കൈയിൽ നിന്നും നേരത്തെ മേടിച്ചു..."....

"4312.. "..ക്രെഡിറ്റ്‌ കാർഡ് അവന്റെ കൈയിലേക്കും എറിഞ്ഞു കൊടുത്തു.."പിന്നെ സർജറി കാര്യം ചോദിക്കണം..."...

"ആഹാ ടാ "..സേവി കാർഡും കൊണ്ട് പുറത്തേക്കു പോയി...

ആരാണ് സേവി എന്റെ കൂട്ടുകാരൻ മാത്രമാണ് പക്ഷേ 6 വർഷം ഞങ്ങൾ ഒരെ പോലെ കഴിഞ്ഞതാണ്..എന്റെ അച്ഛൻ അവനും മാമനാണ്...

രാത്രി 10 മണിയായി വീട്ടിൽ ഞാൻ വന്നപ്പോൾ...

അച്ഛൻ ടീവി കണ്ടിരിക്കും ആയിരുന്നു...

"സുനിലിന്റെ കാര്യം വെച്ചു താമസിക്കണ്ടേ.."....

സുനിൽ സേവിയുടെ അപ്പൻ...

"ഞാൻ സേവിയോട് പറഞ്ഞിട്ടുണ്ട് "....

"മോളേടെ കാർ മാറ്റിയേകാം..നീ ഷോറൂമിൽ ഒന്നും നോക്കു..."...

ഞാൻ നോകാം എന്നാ രീതിയിൽ തലയട്ടി റൂമിൽ ലേക്കു നടന്നു...

ഡോർ തുറന്നപ്പോൾ കണ്ടും..ഇവൾക്ക് ഇതു തന്നെ പണി കുറെ ബുക്ക്‌ എടുത്തു കട്ടിലിയിട്ടു അതും നോക്കിയിരിക്കും..ടീച്ചർ ആണെന്നു പറഞ്ഞു ഇങ്ങെനെയുമുണ്ടോ..എന്നെ കണ്ട് ഒന്നും ചിരിച്ചു..

പതിവില്ലാത്ത ഒരു ചിരിയാണലോ...

ഞാൻ ബാത്‌റൂമിൽ പോയി വന്നപ്പോൾ..

ആൾ കിടന്നുയിരുന്നു..എന്റെ ലാപ്പ് ഓണാക്കി ഫുട്ബോൾ മാച്ച് ഉണ്ടോന്നു നോക്കി...

"അതെ കാറിന്റെ കാര്യം.."..

ആഹാ ടീച്ചർ കിടന്നില്ലേ...

"പുതിയത് നോകാം.."...

💬 Comments

View all comments