Chapter Title : Forgiven 3 [വില്ലി ബീമെൻ]
ഞാൻ സെക്യൂരിറ്റി ചേട്ടന്റെ കൂടെയിരുന്നു..പുള്ളി സുഖം ഉറക്കം..
പതിവില്ലാതെ നല്ല നിലാവ്..ഞാൻ മറന്നത് പലതും ഓർമ്മയിലേക്കും വന്നു..
—————————————————
🌀🌀🌀🌀🌀🌀
നിറയെ താമരവിരിഞ്ഞു നിൽക്കുന്ന ഒരു കുളം..നിലവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നു...ഞങ്ങളുടെ രണ്ടുപേരുടെ കാലുകൾ കുളത്തിലേക്കും ഇട്ടുയിരികുവാണ്..പെട്ടാനാണ് അവൾ എന്റെ മടിയിലേക്ക് കിടന്നതും..എന്നിക് എന്തോ ആ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല...
"അതെ നമ്മടെ കല്യാണം ഇങ്ങെനെ ആഘോഷം ആയിട്ട് ഒന്നും വേണ്ട "...
അവൾ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു...
"പിന്നെ എങ്ങെനെ വേണം "..ഞാൻ അവളുടെ മുഖത്തെക്കും കൂടുതൽ അടുത്തു...
"എങ്ങോട്ട് എങ്കിലും ഓടി പോകാം..അതികം ആരും ഇല്ലാതെ ഒരു സ്ഥലത്തും ഒരു കുഞ്ഞ് വീട് "...
ചുറ്റും നിലാവെളിച്ചത്താൽ തിളങ്ങി..അവളുടെ മുഖമാത്രം എനിക്കും വെക്കത്മല്ല...
"നിന്റെ അച്ഛനും അമ്മയെയും കാണണ്ടേ.."....
"എന്നിക്ക് എന്റെ സേതുയെട്ടൻ മാത്രം മതി "....
സേതു..ആരാണ് അവൻ..എന്റെ മുഖചായയാണ് അവനും...
"എടി പെണ്ണെ സമയം ഒരുപാടായി എഴുന്നേറ്റു പോകെ "..
ഞാൻ അവളെ എന്റെ മടിയിൽ നിന്നും എഴുന്നേപ്പിക്കാൻ ശ്രമിച്ചു...
" നേരം വെളുക്കുംവരെ ഈ നിലവ് നോക്കി ഏട്ടന്റെ മടിയിൽ കിടക്കണം"..
അവൾ എന്റെ താടിയിൽ പിടിച്ചുകൊണ്ടു കൊഞ്ചി..
ആ ചോര ചുണ്ടുകൾ എന്റെ ചുണ്ടിലേക്കു അടുത്തിരിക്കുന്നു..
"നീ കളി പറയാതെ എഴുന്നേറ്റെ.."..
ഞാൻ അവളുടെ വാ പൊത്തിപിടിച്ചു ചുംബനത്തിൽ നിന്നും തടഞ്ഞു.വീണ്ടും അവളെ എഴുന്നേപിക്കാൻ ശ്രെമിച്ചു..
"പ്ലീസ് സേതുയെട്ടാ "....
🌀🌀🌀🌀🌀🌀
"എടോ എഴുന്നേറ്റെ ".
ആരോ എന്റെ തലക്കിട്ട് ഒന്നും കൊട്ടി...
"എന്താ പെണ്ണെ പോ .."..
ഞാൻ പതുകെ കണ്ണു തുറന്നു...
സിമിങ് പൂളിന്റെ സൈഡിലെ ബെഞ്ചിൽ ഞാൻ കിടക്കുന്നു..കുളവും നിലാവും..ആർക്കും അറിയാം..
സ്വപ്നം ആയിരുന്നോ...
"ഏട്ടൻ ഇങ്ങുവന്നേ.."..
മേഘ രാവിലെ കുളിച്ചു കുറിയും തൊട്ട് എന്റെ മുന്നിൽ നില്കുന്നു...
.."നാശം "..
ഞാൻ മനസ്സിൽ പറഞ്ഞു എഴുന്നേറ്റു മേഘയുടെ പുറകെ നടന്നു...
റൂമിൽ എത്തി മുഖം ഓക്കേ കഴുകി..എല്ലാം സ്വപ്നം ആയിരുന്നോ..എന്താ ഗോപു കള്ള് കുടിച്ചിട്ട് കുറെയായല്ലോ..പിന്നെയെന്താ എങ്ങെനെയൊരു സ്വപ്നം..
ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോളും ടീച്ചർ പോയിട്ടില്ലല്ലോ നല്ല കലിപ്പ്യുണ്ട് ആ മുഖത്തും...
ഞാൻ ഒന്നും ചിരിച്ചു കാണിച്ചു..എവടെ മുഖം വീർപ്പിച്ചു നിൽകുവാ..മ്മ് മ്മ് എന്തോ പണിയാണ്..
"സ്‌നേഹ എവടെ.."..
അവളോട് ചോദിച്ചു ഞാൻ കുളിക്കാൻ വേണ്ടി ടവൽ എടുത്തു ബാത്‌റൂമിൽ കേറാൻ ഒരുങ്ങി...
"അവടെ നിന്നെ "..
ടീച്ചർ എന്റെ അടുത്തേക് നടന്നു
💬 Comments
View all comments