0%

Chapter Title : Forgiven 4 [വില്ലി ബീമെൻ]

Author : Kambikathakal Read All Parts 1.2K

റൂമിലേക്ക്‌ കയറി വാതിൽ അടച്ചു..

പെട്ടന്ന് അയാളിൽ ഉണ്ടായ മാറ്റം...

മുന്ന് വർഷം താൻ ജീവിച്ച വീട് അവൾക്കും ഒരു നിമിഷം കൊണ്ട് എല്ലാം ഒരു മായപോലെ തോന്നിയിരിക്കുന്നു...

തലേ ദിവസം രാത്രി സംവിച്ചത്...

"എങ്ങോട്ടാ.."...

തോളിൽ ഒരു ബാഗുമായി പുറത്തേക്കും ഇറങ്ങിവന്നാ സേതുവിനെ തടഞ്ഞു നിർത്തി സത്യൻ ചോദിച്ചു....

"ഒരു യാത്രയുണ്ട്.."..അവൻ പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങി...

"നിന്റെ അമ്മേ ആര് ഹോസ്പിറ്റലിൽ കൊണ്ട് പോകും.."...

"ഞാൻ സേവിയോട് പറഞ്ഞിട്ടുണ്ട്.."...

"ഏതോ ഒരുത്തൻ കെട്ടി ആരോ വയറ്റിൽ ഉണ്ടാക്കി കൊടുത്ത ഒരുത്തിയെയാണോ..നിന്റെ അമ്മയുടെ പെങ്ങളുടെ ജീവിതമണോ വലുത്..സ്വന്തം മോന്റെ പൂർവ ചരിത്രം ഹൃദ്രോഗിയായ അമ്മ അറിഞ്ഞാൽ..സേതു എന്നാ ക്രിമിനലിന്റെ ചരിത്രം "...

സത്യൻ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു അയാളുടെ റൂമിലേക്ക്‌ കയറി പോയി...

സേതുവിന്റെ തോളിൽ കിടന്ന ബാഗ് നിലത്തേക്കും പതിച്ചു...

—————————————————————അടുത്ത ദിവസം കോളേജിൽ...

"മോളെ നീ ഡിവോഴ്സ് ആകുന്നതാകും നല്ലത് ഈ ജോയി വക്കിൽ കേരളത്തിലെ തന്നെ നമ്പർ വൺ ക്രിമിനൽ ലോയറാണ് "..

കിർത്തനയോട് മേഘ വീട്ടിൽ നടന്ന കാര്യങ്ങൾ സംസാരിക്കും ആയിരുന്നു...

"എന്നിക്ക് ഉപേക്ഷിച്ചു പോകാൻ പറ്റില്ല."..

"നിന്റെ അമ്മായിഅപ്പന്റെ സംസാരത്തിന്റെ ടോൺ കേട്ടിട്ട് ഒരു അപേക്ഷ ആയിട്ട് തോന്നിയില്ല"...

അപ്പോൾ മേഘയുടെ മൊബൈൽ റിങ് ചെയ്തു..

കിർത്തനയോട് പറഞ്ഞു മേഘ കോൾ എടുത്തു..

"ഹലോ എന്താ സേവി "..

"കാർ കൊണ്ട് വന്നിട്ടുണ്ട് ചേച്ചി.".

"ഞാൻ വരുന്നു..".മേഘ കോൾ കട്ട്‌ ചെയ്തു..

"ആരാ..".കിർത്തന മേഘയോട് ചോദിച്ചു..

"സേവി,"..

"ഇവനെ ഒന്നും പിടിച്ചു നോക്കിയാലോ..".

"ഗോപേട്ടൻ.."..മേഘ പേടിയോടെ പറഞ്ഞു.

💬 Comments

View all comments