0%

Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Author : Gulmohar Read All Parts 14007

കറക്റ്റാണ്..
സാദാരണ ഈ ദിവസങ്ങളിൽ കിടക്കുമ്പോൾ പാട് വച്ചിട്ട് കിടക്കുന്നതാണ്..
ഇന്നലത്തെ അവസ്ഥയിൽ ഉണ്ണിയല്ലാതെ വേറൊന്നും മനസിലുണ്ടായിരുന്നില്ല...
ബ്ലഡ് സാരിയിലോട്ട് പടർന്നിട്ടുണ്ട്...
ഇട്ടിരുന്ന സാരി അഴിച്ചിട്ടു അലമാരിയിൽ തപ്പിയപ്പോഴാണ് പാട് കഴിഞ്ഞു പോയത് അറിയുന്നത്...
സാദാരണ എപ്പോഴും സ്റ്റോക് ചെയ്യുന്നതാണ്...
എല്ലാംകൂടെ വല്ലാത്തൊരു ദേഷ്യം വന്നുപോയി അവൾക്കു...
ഇനിയിപ്പോൾ എന്തുട്ടാ ചെയുക...
പണ്ടായിരുന്നേൽ ഉണ്ണിയോട് പറഞ്ഞിട്ട് മേടിപ്പിക്കാമായിരുന്നു...
ഇപ്പൊ വല്ലത്തൊരു ജാള്ള്യത...
അതിനപ്പുറം അവനോടു സംസാരിക്കാൻ ഒരു മടിയും...
മിണ്ടാത്തെ നടക്കണം എന്നൊക്കെ തീരുമാനിച്ചിട്ട് ആദ്യ ദിവസം തന്നെ എന്റെ പ്ലാനിങ് എല്ലാം തെറ്റിക്കുമല്ലോ ഈശ്വര നിങ്ങൾ...
അലമാരയിൽ നിന്നൊരു മാക്സി വലിച്ചെടുത്തു...
എപ്പോഴോ അടവിനു വസ്ത്രങ്ങൾ വിൽക്കുന്ന അണ്ണാച്ചി വന്നപ്പോൾ ഉണ്ണി വാങ്ങിയതണത്...
എനിക്ക് പണ്ടേ സാരിയല്ലാതെ മറ്റൊന്നിനോടും കമ്പമില്ലാത്തകാരണം അത് അന്നെടുത്തു വച്ചതാണ് അലമാരയിൽ.
മേശയിൽ നിന്നൊരു എ ഫോർ ഷീറ്റിന്റെ കഷ്ണം കീറിയെടുത്ത് പാഡ് വാങ്ങികൊണ്ടുവരണം.പെട്ടെന്ന് വേണമെന്ന് എഴുതി. അതും ചുരുട്ടി പിടിച്ചു മേലെ അടുകയിലോട്ട് നടന്നു....
നല്ല ചെമ്പവരി പുട്ടിന്റെ മണം വരുന്നുണ്ട്..
ആള് തലയിൽ ഒരു തോർത്തൊക്കെ കെട്ടി തകർപ്പൻ പാചകത്തിലാണ്...
തേങ്ങ അരച്ച് ചേർത്ത മുട്ടക്കറി ഒരുഭാഗത്തു മാറ്റി വച്ചിട്ടുണ്ട്...
വെളിച്ചെണ്ണയും, ചുവന്നുള്ളിയും മുപ്പിച്ചു അതിലോട്ടു വറവിട്ട് തിരിയുമ്പോഴാണ് ആള് എന്നെ കാണുന്നത്....
കണ്ണൊന്നാകെ വികസിപ്പിച്ചു ഒരു അധിശയ കാഴ്ച്ച കണ്ടപോലെ നോക്കി നിൽക്കുകയാണ്....
മെല്ലെ ഒന്ന് മുരടനക്കി അടുത്തോട്ടു ചെന്നു കൈ വലിച്ചെടുത്ത് കടലാസ് അതിലോട്ടു വച്ചു കൊടുത്തു...
തെല്ലൊരു സംശയത്തോടെ അത് തുറന്ന് നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു ബ്രഷും പേസ്റ്റും എടുത്തു മുറ്റത്തൊട്ട് ഇറങ്ങി....
വല്ലാത്തൊരു തണുപ്പ് ഉടലാകെ പൊതിയുന്നതെയി തോന്നിപോയി...
കാവിലെ ഇലഞ്ഞി പൂത്ത മണം മൂകിലോട്ട് തുള്ളഞ്ഞു കയറുന്നുണ്ട്....
അതിരിലെ മുട്ടികുടിയൻ മാവിന്റെ ചോട്ടിൽ വീണു കിടക്കുന്ന മാങ്ങാകളിൽ നിന്ന് നല്ലതുനോക്കി തിരഞ്ഞെടുത്തു നടക്കുമ്പോൾ പരുവമ്മയുടെ അടുക്കളപ്പുരത്തെ പുക കുഴളിലൂടെ പറക്കുന്ന പുക ഒരു മഞ്ഞു കണക്കെ അവിടെ പൊതിയുന്നതായി തോന്നി,..
ബൈക്കിന്റെ ചാവിയും എടുത്ത് ദിർത്തിയിൽ ഇറങ്ങി വരുന്ന ഉണ്ണി ഒരു നിമിഷം എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടു. ആ മോന്ത നോക്കി

💬 Comments

View all comments