0%

Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Author : Gulmohar Read All Parts 23.7K

വഴക്കുണ്ടായപ്പോഴും എനിക്ക് നിങ്ങളില്ലാതെ പറ്റില്ല എന്നാണ് പറഞ്ഞത്....
അതിനു...
അതിനു പക്ഷെ അവന്റെ മനസ്സിൽ ഇങ്ങനെ ഒരർത്ഥമുണ്ടായിരുന്നോ...
പെട്ടെന്ന് അവനോടു ഒരു നോ പറഞ്ഞാൽ ഒരുപക്ഷെ അവൻ തകർന്നുപോകും...
പിള്ളേരല്ലേ എന്നുവിചാരിച്ചു അവനെന്ന വ്യക്തിയെ അളക്കാൻ കഴിയില്ലെനിക്ക്...
കാരണം ഇതുവരെ വ്യക്തയമായ ഒരു കാഴ്ചപ്പാട് എനിക്ക് മുന്നിൽ കാണിച്ചു തന്നൊരു വ്യക്തിയാണ് അവൻ....
അത് ശരിവയ്ക്കുന്ന രീതിയിൽ എത്രയോ അനുഭവങ്ങൾ തന്റെ മുന്നിലുണ്ട്.
പരുവമ്മയുടെ മകനും, മരുമകളും കൂടെ പിരിയുമെന്ന ഘട്ടത്തിൽ എത്തിയ സന്ദർഭത്തിൽ അവർക്കിടയിലെ പ്രശ്നങ്ങളെ പരസ്പരം പറഞ്ഞുതീർത്തു എത്ര വ്യക്തതയോടെയാണ് ആ കുടുംബത്തെ ഒന്നിപ്പിച്ചത് അവൻ....
ആ അവനിന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടേൽ അത് അത്രയും ആഴത്തിലോട്ട് ഇറങ്ങിചെന്നിട്ടായിരിക്കും...
വരട്ടെ...
അവൻ ഏതുവരെ പോകുമെന്ന് നോക്കട്ടെ....
തിരുത്താൻ കഴിയുന്നതിന്റെ അവസാനത്തെ പടിയിലോട്ട് ഇറങ്ങിചെല്ലും അവനെന്ന വ്യക്തിയിലോട്ട്...
ശേഷം കാലം തീരുമാനിക്കട്ടെ....
പക്ഷെ ഒന്നുറപ്പാണ്...
അവനില്ലതെ ഈ ഗൗരിയില്ല എന്നത്...
ഓരോന്ന് ആലോചിച്ചു കിടക്കാൻ നേരത്ത് ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരുമണി കഴിഞ്ഞിട്ടുണ്ട്....
മഴ തേല്ലോന്ന് ശമിച്ചിട്ടുണ്ട്..
പാടത്തുന്നു ഒഴുകിയെത്തുന്ന പടിഞ്ഞാറാൻ കാറ്റിനു പതിവിൽ കവിഞ്ഞു ഒരു തണുപ്പുള്ളപോലെ...
ഒരുപക്ഷെ മനസിലെ ചോദ്യങ്ങൾക്കു സ്വയം ഉത്തരങ്ങൾ കണ്ടെത്തിയത് കൊണ്ടായിരിക്കാം. ആ തണുപ്പ് പതിയെ എന്നിലേക്ക്‌ അരിച്ചിറങ്ങുന്നത്.
കാലത്ത് പതിവില്ലാതെ അടുക്കളയിൽനിന്ന് പാത്രങ്ങളുടെ ശബ്ദം കെട്ടാണ് ഉറങ്ങി എണീറ്റത്...
സമയം ഒന്പത് കഴിഞ്ഞിട്ടുണ്ട്..
ഇത്രയും സമയം കിടന്നു ഉറങ്ങുന്നത് ഒരുപക്ഷെ ആദ്യമായിട്ടാണ്.
ഞായറാഴ്ച ആയതുകൊണ്ട് വല്യ പ്രശ്നമില്ല..
മടികുത്ത് അഴിഞ്ഞ സാരി ഒന്ന് കുടഞ്ഞെടുക്കാൻ നോക്കുമ്പോഴാണ് അടിവയറ്റിൽ നിന്നൊരു കുളത്തി പിടിക്കൽ...
പിരീഡ്സ് ആയിട്ടുണ്ട്...
ഡേറ്റ്

💬 Comments

View all comments