Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]
ആള് എന്റെ നെഞ്ചിലോട്ട് ഒന്നായിട്ടു വീണു കിടക്കുകയാ....
അപ്പോഴത്തെ അമ്മേടെ
ആ വെപ്രാളം കണ്ടപ്പോൾ ഒരു നിമിഷം എന്റേയും ശ്വാസം നിലച്ചു പോയിരുന്നു....
അമ്മേ ദേ...
നോകിയെ..
ഒന്നുല്ല്യ ഒന്നുല്ല്യ...
ഇടറിപോയിരുന്നു എന്റെ വാക്കുകൾ....
പതിയെ ഒരു കൈകൊണ്ടു വെള്ളം കുറേശെ ആളെകൊണ്ടു കുടിപ്പിച്ചു.ക്ലാസ്സ് ടേബിളിലോട്ട് വച്ചിട്ട് ആളെ ഒന്നൂടെ നെഞ്ചിലോട്ട് പതുക്കി പിടിച്ചു നെറുകയിൽ പതിയെ തലോടി .
അമ്മേ ദേ നോക്കിയേ..
ഒന്നുല്ല്യ ഹൈ....
ദേ ഇപ്പൊ ചുമയൊക്കെ മാറി ഒക്കെയായി...
ആള് ആകെ ഒന്ന് വിയർത്തുപോയിട്ടുണ്ട്.
അതും പോരാഞ്ഞു വെള്ളം കൊടുക്കുമ്പോൾ തുളുമ്പി ആൾടെ കഴുത്തിലും നെഞ്ചും എല്ലാം നനഞ്ഞിരുന്നു....
കയ്യിലെ തോർത്തു വച്ചിട്ട് ആ വെള്ളവും വിയർപ്പും എല്ലാം തുടച്ചു കൊടുത്തു
ചുമന്നു പോയ അമ്മയുടെ മുഖത്തോട്ട് ഇറങ്ങികിടക്കുന്ന മുടി ഒന്ന് ചെവിയുടെ പിറകിലോട്ട് കോതി വച്ചിട്ട് ആ കുഞ്ഞു മുഖം നെഞ്ചിലോട്ട് അമർത്തി വച്ചു തലയിൽ മെല്ലെ തലോടി....
പതിയെ പതിയെ അമ്മയുടെ വിമ്മിഷ്ടം കുറഞ്ഞു.ശ്വാസമേടുപ്പ് ശരിയായ ഗതിയിലായി....
കഴുത്തിലോട്ട് ഒരു നനവ് ഒഴുക്കി വരുന്നത് അറിഞ്ഞിട്ടാണ് ഗൗരി മുഖമുയർത്തി നോക്കിയത്.....
തന്റെ കവിളിലോട്ട് മുഖവും വച്ചിട്ട് കരഞ്ഞു വീർത്ത ഉണ്ണിയുടെ മുഖം കാണെ വല്ലാത്തൊരു വേദന തോന്നിപോയി ഗൗരിക്ക്..
നെഞ്ചിലാകെ വിങ്ങി നിൽക്കുന്ന വാത്സല്ല്യത്തോടെ പതിയെ എണീറ്റു അവന്റെ മുഖമെടുത്ത് തന്റെ ദേഹത്തോട്ട് ചേർത്തുവച്ചു....
അയ്യേ....
അമ്മേടെ ഉണ്ണിക്കുട്ടൻ പേടിച്ചുപോയോ...
അമ്മയ്ക്ക് ഒന്നുമില്ലടാ...
ഒന്ന് ചോറ് തരിപ്പിൽ പോയതിനാണോ ഇങ്ങനെ കണ്ണും നിറച്ചു ഇരിക്കണേ അമ്മേടെ ചെക്കൻ...
അമ്മയ്ക്ക് ഒന്നുല്ലടാ എന്റെ ഉണ്ണികുട്ടാ....
പറഞ്ഞു കഴിഞ്ഞു ഒന്നൂടെ തന്റെ
💬 Comments
View all comments