0%

Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Author : Gulmohar Read All Parts 25.4K

പോട്ടെടാ....
ഉറക്കെ എന്തേലും വഴക്കുപറഞ്ഞാൽ ഗീത കേൾകുമോയെന്നു കരുതി പതിയെയാണ് അമ്മ പറയുന്നത്.

""എന്നാലെ പറഞ്ഞെ.....
എന്തിനായിരുന്നു ഇന്നലെയൊക്കെ ഈ കുഞ്ഞു മുഖമിങ്ങനെ വീർപ്പിച്ചു വച്ചിരുന്നത്..? കരഞ്ഞപോലെ ഉണ്ടായിരുന്നല്ലോ.. പറഞ്ഞെ എന്തുട്ടാ പ്രശ്നം... എന്തിനാണ് എന്റെ ഗായത്രികുട്ടി കരഞ്ഞത്..."
ഗായത്രി പതിയെ നോക്കി കാണുകയായിരുന്നു ആളെ....
എന്തേലും കുനിഷ്ട്ട് വർത്തമാനം പറയാതെ ഇവിടുന്ന് ഇപ്പൊ തടിയൂരാൻ പറ്റില്ല...
ചെറിയ കുസൃതി നിറച്ചാണ് ആൾടെ സംസാരമെങ്കിലും തന്നെയാലോചിച്ചു വല്ലാത്തൊരു വേദനയുണ്ട് ആ കണ്ണുകളിൽ....
""ശേ.... ഇതെന്തൊരു കഷ്ട്ടമാണ് മനുഷ്യനൊന്ന് കരയാൻ പറ്റില്ലേ....
എനിക്ക് കരയണമെന്ന് തോന്നി...
അങ്ങോട്ട്‌ കരഞ്ഞു...
ശ്ശെടാ...
ഇതെന്തൊരു കൂത്താണ്...""
""ദേ...
അമ്മേ.... കളിക്കാൻ നിക്കല്ലെട്ടോ.. പറഞ്ഞെ...
എന്തിനാണ് കരഞ്ഞത്..."
ആള് വിടാനുള്ള ഭവമില്ല....
"നിർബന്ധമാണോ"
"ആ...
നിർബന്ധമാണ്."
"എന്നാലെ എന്റെ കുട്ടി കാത് തുറന്നു കേട്ടോട്ടോ..."
എനിക്ക് നമ്മളെ മാധവൻ മാഷേ കല്യാണം കഴികാൻപറ്റാത്തത്തിന്റെ സങ്കടമാട...
ഇന്നലെ സ്കൂളിൽ വച്ചുകണ്ടപ്പോൾ പറഞ്ഞിരുന്നു. ആൾക്ക് ഒരു കാര്യം ഏകദേശം സെറ്റയാത്രെ...
നഷ്ട്ടപെട്ടുപോയി ഇനിയിപ്പോ പറഞ്ഞിട്ടെന്താ...
ചെ....
എന്നാവോരു ഗ്ലാമറാണെന്നെ....
ഈ നാട്ടിലുണ്ടോ അതുപോലെ ചേലുള്ളൊരു ചെറുക്കാൻ...

മായാവിയിലെ സിനിമ ഡയലോങ്ങും കേറ്റിപ്പിടിച്ചു സംസാരിക്കുന്ന ആൾക്ക്
എത്ര ചിരി അടക്കിപിടിച്ചിട്ടും ആ സമയം ആൾടെ ശബ്ദം വല്ലാതെ ഇടറിപോകുന്നുണ്ട്.
"ഹലോ....
സാർ കേൾക്കുന്നില്ലേ..."
""കേൾക്തിരിക്കാൻ ഞാൻ പൊട്ടനല്ല...
ഓ....
വല്യൊരു ഇഷ്ട്ടകാരി വന്നിരിക്ണ്....""
ചൂണ്ട് ഒരുവശത്തൊട്ട് കോട്ടി കുശുമ്പുനിറച്ചു പറയുന്ന ഉണ്ണീടെ മുഖംകാണെ പൊട്ടിച്ചിരിച്ചുപോയി അവൾ.
""അതെ മായാവി സിനിമ ഞാനും കണ്ടതാട്ടോ...
വല്ല്യ നമ്പറിറകാതെ പോകാൻ നോക്കി...""
""അല്ല....
രണ്ടാളും തമാശപറഞ്ഞു ഇരിക്ക്യണോ...
ഇന്ന് പോണ്ട

💬 Comments

View all comments