0%

Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Author : Gulmohar Read All Parts 25.4K

മണം ആ പരിസരത്തൊന്നാകെ നിറഞ്ഞു നിൽക്കുന്നുണ്ട്.അടുക്കളപ്പുറത്തു അമ്മ നട്ടിരുന്ന മുളകിന്റെ തൈ ഒന്നാകെ മഴയത്തു ചാഞ്ഞു കിടക്കുകയാണ്. പുറത്തെ കാഴ്ചയിലോട്ട് നോക്കിനിന്നിട്ട് ഒരു ചെറുത് ക്‌ളാസിലോട്ട് ഒഴിച്ചു. ഫ്രഡ്‌ജിൽനിന്നും തണുത്ത വെള്ളവും ഒഴിച്ച്....
മീന്റെ പത്രവും എടുത്തു പുറത്തെ തിണ്ടിനോട് ചാരിയാ അമ്മിതിണ്ടിന്റെ മോളിലോട്ട് എല്ലാകൂടെ വച്ചിട്ട് കയ്യിലെ പെഗ് ഒറ്റ വലിക്ക് തന്നെ ഉള്ളിലോട്ടാക്കി. ആഹാ.....
അടിപൊളി....
.ഒരെണ്ണം അങ്ങോട്ട്‌ അടിച്ചപ്പോൾ തന്നെ ചെറിയൊരു പിടുത്തം വന്നപോലെയായി. ചായിപ്പിന്റെ മോളിലോട്ട് അമ്മ പടർത്തിവിട്ട മത്തന്റെ വള്ളിയിൽനിന്ന് ഒരു കുഞ്ഞുമത്തൻ കാറ്റിനുഉലഞ്ഞ വള്ളിയിൽനിന്നും ഓടിൻപുറതൂന്ന് വെളിയിലോട്ട് തൂങ്ങി നിൽക്കുന്നതും നോക്കി ഒന്നൂടെ അടിച്ചു. മീന്റെ ചെത്തുമ്പാൽ കൈകൊണ്ടു മാറ്റി ഒന്നാകെ വായിലിട്ട് വച്ചിട്ട് ഒരു കടികടിച്ചു. ഹൈ....
സംഭവം ഉഷാറായിട്ടുണ്ട്...
മെല്ലെ അടുക്കളപ്പുറത്തോട്ട് തിരിഞ്ഞു അമ്മ വരുന്നുണ്ടോയെന്നു നോക്കി. എവിടെ ആള് നല്ല ഫോൺവിളിയിലാണ്. മുന്നെണ്ണം അങ്ങോട്ട്‌ അടുപ്പിച്ചു അടിച്ചപ്പോൾ നല്ല സുഖമുള്ളൊരു പിടുത്തമുണ്ട്.മഴ തിമർത്തു പെയ്യുകയാണ്. കാറ്റിനു മഴചാറൽ നെഞ്ചിലെ രോമങ്ങളെയെല്ലാം നനച്ചപ്പോൾ കുളികഴിഞ്ഞൊരു ഫീലായി. ഫോണെടുത്തു ജോൺസൺ മാഷിന്റെ ഒരു പാട്ട് പ്ലേ ചെയ്തു.
"മെല്ലെമെല്ലെ മുഖപടം തേലൊതുക്കി അല്ലിയാബൽ പൂവിനെ തോട്ടുണർത്തിഒരു കുടന്നനിലവിന്റെ കുളിരുകൊരി നെറുകയിൽ അരുമയായ് കുടുഞ്ഞതാര്"
ഹൈ....
അടിപൊളി ഫീലാണ്...
പിള്ളേർ പറയുംപോലെ മഴ, മദ്യം, മത്തി പൊള്ളിച്ചത്, ജോൺസൺ മാഷ്.
ആഹാ....
അന്തസ്...
നൈസായി ഒന്നുടെ അടിച്ചു കുപ്പി ചായിപ്പിൽ തന്നെ വച്ചിട്ട് ഓടിന്റെ പുറത്തുന്നു വെള്ളം ചാടുന്ന പാതിയുടെ കീഴെന്നു കയ്യും, മുഖവുമെല്ലാം നന്നയിട്ട് കഴുകി. ഐസ് പോലെയായിട്ടുണ്ട് വെള്ളം.
""അല്ല.... വന്നുവന്നു ഇതിപ്പോ എന്റെ കെട്ട്യോൻ

💬 Comments

View all comments