ഗജകേസരിയോഗം 1 [ആഗ്രഹ് മോഹൻ]
📝 Ongoing
👁 217081 views ❤ 252 likes 💬 9 comments
ഗജകേസരിയോഗം
Gajakesariyogam | Author : Agrah Mohan
ഭാഗം ഒന്ന് - കർക്കിടക തേവർ
ഹൗസ് സർജൻസി കഴിഞ്ഞയുടൻ തൃശ്ശൂർ ജില്ലയിലുള്ള ആ ഗ്രാമത്തിലെ പ്രൈമറി ഹെൽത് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പോസ്റ്റിങ്ങ് നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ലഭിച്ചപ്പോൾ ഷെമീനയെക്കാൾ കൂടുതൽ സന്തോഷിച്ചത് അവളുടെ ബാപ്പയായിരുന്നു. ഞെട്ടിയത് അവളുടെ ഉമ്മയും.
ഏകമകളായ ഷെമീന ആ ദമ്പതികളുടെ ജീവന്റെ ജീവനാണ്. മൂന്നുകുട്ടികളിൽ ഇളയവൾ. ദുബൈയിൽ ഒരു വെഹിക്കിൾ സ്പെയർപാർട്സ് കടയിലെ ജീവനക്കാരനായിരുന്ന അയാൾ കടയുടെ മുതലാളി ആയത് അവൾ കോഴിക്കോട് ജനിച്ച ദിവസമാണ്.
അതിനു മൂന്നുദിവസം മുന്നേ മാത്രമാണ് സ്‌പോൺസറുടെ മക്കൾ ആ കടയിലെ സ്റ്റോക് മുഴുവൻ പരിശോധിച്ചതും ബിസിനസ്സ് പങ്കാളിയായിരുന്ന കള്ളബഡുവ മിസ്രിയെ വൻതട്ടിപ്പുനടത്തിയതിനു പോലീസിനെ ഏൽപ്പിച്ചതും.
അയാൾ സൂപ്പർവൈസ് ചെയ്ത സെക്ഷനിൽ മാത്രമായിരുന്നു എല്ലാത്തിനും കൃത്യമായ കണക്കുണ്ടായിരുന്നതും കാശു മിച്ചമുണ്ടായിരുന്നതും. പിറ്റേ ആഴ്ച കട അയാളെ ഏൽപ്പിച്ച അർബാബിന്റെ കുടുംബത്തോടുള്ള നന്ദി അയാൾ വീട്ടിയത് 22 വർഷത്തെ പ്രയത്നത്തിലൂടെ കടകളും പെട്രോൾ ബാങ്കുകളും ടയർ ഷോപ്പുകളും വെയർഹൗസുകളുമായി 14 സ്ഥാപനങ്ങൾ ആക്കി വളർത്തിക്കൊണ്ടാണ്.
ഷെമീനയുടെ മൂത്തസോദരങ്ങൾ ശഹീദും ഷെമീറും മെക്കാനിക്കൽ എഞ്ചിനീയർമാരാണ്. അവർ ഇരുവരും കച്ചവടത്തിൽ ബാപ്പക്കൊപ്പം ഇരുകൈകളായി പ്രവർത്തിക്കുന്നു. എങ്കിലും അവർ തട്ടിമുട്ടി പഠിച്ചത് ബാപ്
💬 Comments
View all comments