Chapter Title : ഗൾഫ് സലൂൺ [Raju Nandan]
പക്ഷെ കതകു തുറക്കുന്നില്ല".
"അവൻ ഒരു പേടിത്തൂറി ആണ്, നീ പേപ്പർ വായിച്ചില്ലേ , തിരുട്ട് ഗ്രാമക്കാർ പെണ്ണുങ്ങള് ഇറങ്ങിയിട്ടുണ്ട്, കുനിഞ്ഞു നിന്നാൽ സാമാനം അടിച്ചോണ്ട് പോകും, ആരേം കേറ്റരുതെന്നു ഞാൻ പറഞ്ഞിട്ടുണ്ട്"
" നല്ല ഫിറ്റ് ആണല്ലോ സാറ് , ഉണ്ടേൽ ഒരു പെഗ് എനിക്കും കൂടെ താ സാറെ , ദാഹിക്കുന്നു ".
"പിന്നെ ദാഹിക്കുന്നതിനു നീ പെഗാണോ അടിക്കുന്നത് , ആ തൊട്ടി എടുത്തു കിണറ്റിൽ നിന്നും വെള്ളം വലിച്ചു നിറയെ കുടിച്ചോ., പോ"
"ഈ സാറിന്റെ ഒരു തമാശ, പണ്ട് ഞാൻ ചോദിച്ചപ്പോൾ ജോണി വാക്കർ ഒഴിച്ച് തന്ന സാറാണ് ഇപ്പോൾ വെള്ളം കുടിക്കാൻ പറയുന്നത് , ഇവിടെ സാധനം എപ്പോഴും കാണും എനിക്കറിയാം"
"എടീ അതൊക്കെ പണ്ട് , ഇപ്പോൾ ഞാൻ പെൻഷൻ പറ്റി ഇവിടെ ആണ് , ജോണി വാക്കർ പോയിട്ട് ജവാൻ പോലും കിട്ടുന്നില്ല"
" ഓ പിന്നേം തമാശ, സാറിന് വല്ല സിനിമേല് പോയി കൂടെ ആ ജോണി ആന്റണി പോലെ സാറിന് നല്ല കോമഡി അറിയാമല്ലോ"
"എവിടെ വേണേലും പോകാം, ആൾക്കാർ വിളിച്ചാൽ മതി , നിനക്കിപ്പോൾ എന്താ പണി?"
"ഓ എനിക്കറിയാവുന്ന പണി തന്നെ, അല്ലാതെന്തുവാ "
" ദേ ഒരു കാര്യം , ആ പണീം കൊണ്ട് നീ ഈ വീട്ടിൽ കേറിയേക്കരുത്, നിന്റെ കാൽ ഞാൻ തല്ലി ഒടിക്കും".
"പിന്നെ, ഞാൻ എന്തെങ്കിലും പണി ചെയ്യുന്നതിന് സാർ എന്തിനാ എന്റെ കാൽ അടിച്ചൊടിക്കുന്നത് , ഇത് നല്ല കൂത്ത് !"
💬 Comments
View all comments