0%

Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]

Author : Jon Snow Read All Parts 16.6K

ചേച്ചി ഉറങ്ങാൻ പറ്റുള്ളു, അമ്മാതിരി ബഹളമായിരുന്നില്ലെ ആ എലി കാരണം "
സ്നേഹ മെല്ലെ ജെയ്സനെ പാളി നോക്കി. ആര്യയും ജെയ്സനും അമ്പരന്ന് പരസ്പരം നോക്കി.
രണ്ടുപേരും നാണത്താൽ മുഖം താഴ്ത്തി, രാവിലെ നടന്ന കാര്യങ്ങൾ ആലോചിച്ചപ്പൊ തന്നെ അവനിൽ കുളിർമഴ പെയ്ത പോലെ ദേഹം ഒന്ന് വിറച്ചു , അവൻ്റെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു അവരെ ഫെയ്സ് ചെയ്യാൻ കഴിയാതെ വിതൂര കാഴ്ചകളിലേക്കവൻ കണ്ണ് നട്ടു.
ആകെ നാണക്കേടായെന്ന രീതിയിൽ ആര്യ വലിഞ്ഞു മുറുകിയ മുഖത്തോടെ തിരിഞ്ഞ് സ്നേഹയെ നോക്കി മിണ്ടാതിരിക്കെന്ന് സ്നേഹയോട് കണ്ണു കാണിച്ചു.അത്കണ്ട് സ്നേഹ പൊട്ടിച്ചിരിച്ചു പോയി.
ആര്യയുടെ ചിന്തകൾ അവനിലേക്ക് പടർന്നു.
ഇനി ഒരു കുടുംബ ജീവിതം അത് താനൊരിക്കലും ആഗ്രഹിച്ചതായിരുന്നില്ല, അത്രയേറെ കയ്പ്പു നീർ താനൊരിക്കൽ കുടിച്ചതാണ്.
ഒരോ ദിവസവും വടക്കു മലബാറിലെ തറവാട്ട് കാവുകളിൽ കെട്ടിയാടുന്ന തിറ പോലെ ഓരോ വർണാഭമായ കെട്ടു കാഴ്ചകൾ കെട്ടിയാടി ആളുകൾക്ക് മുന്നിൽ താനും ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്തിയിരുന്നു എന്നാൽ ആ കാഴ്ചകൾക്കെല്ലാം പിന്നിൽ എല്ലാം തകർന്നുടഞ്ഞ ഒരു പെണ്ണ് ജീവിച്ചിരുപ്പുണ്ടെന്നത് ആരും അറിയാതെ പോയി.
തൻ്റെ ആ ജീവിതത്തിലേക്ക് ഉത്സവപ്പറമ്പിലെ ഒരു മജീഷ്യനെപ്പോലെയാണ് അവൻ കടന്ന് വന്നത്.
ഒരേ സമയം ഉദ്വേഗത്തിൻ്റെ മുൾമുനയിൽ എത്തിക്കുകയും എന്നാൽ തിരശീലകൾക്ക് പിന്നിൽ നിന്നുകൊണ്ട് തൻ്റെ സ്വതസിദ്ധമായ കഴിവീനാൽ കാണികളെ വിസ്മയിപ്പിച്ചു സന്തോഷത്തിലാറാടിക്കുകയും ചെയ്യുന്ന ഒരു മജീഷ്യൻ.
തൻ്റെ ഹൃദയം ഇപ്പോൾ അവന് വേണ്ടി തുടിക്കുന്നു , അവൻ്റെ സ്നേഹപൂർണമായ സാമിപ്യം ആഗ്രഹിക്കുന്നു.
ഒരുപക്ഷെ ഇതിനെല്ലാമൊടുവിൽ ഉത്സവം കൊട്ടിയിറങ്ങുന്ന വേളയിൽ മജീഷ്യൻമാരെപ്പോലെ തന്നെ അവനും ഒരു

💬 Comments

View all comments