0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.7K

കഴിക്ക് , ഞാനെന്തായാലും എണീക്കുവാ "

ജെയ്സൻ മെല്ലെ പാത്രവുമെടുത്ത് കിച്ചൺ ലക്ഷ്യമാക്കി നടന്നു , തിരിഞ്ഞ് നടക്കണ ജെയ്സനെ നോക്കി അവൾ കൊഞ്ഞനം കുത്തി. പിന്നെ ഭ്രാന്തമായ ആവേശത്തോടെ ആ ചിക്കൻ പാത്രം വടിച്ചെടുത്തു ആസ്വദിച്ച് കഴിച്ചു.

" ആഹ്..... ഇനി പാത്രം കഴുകണ്ടല്ലൊ നക്കി തുടച്ചിട്ടുണ്ടല്ലോ "

"പോയെ പോയെ..."

ജാള്യതയോടെ സ്നേഹ ജെയ്സനെ നോക്കി ചിരിച്ചു. ജെയ്സൻ ഹാളിലെത്തി സോഫയിലേക്കമർന്നു ഫോണെടുത്ത് അതിലേക്ക് കണ്ണു നട്ടു. കഴിച്ചു കഴിഞ്ഞ പ്ലേറ്റുമായി അടുക്കളയിലെത്തിയ സ്നേഹ അടുപ്പിന് മുകളിലിരിക്കുന്ന പാത്രങ്ങൾ കണ്ട് ഒന്ന് അമ്പരന്നു.

" അടുക്കളയിൽ ആരോ പണിതിട്ടുണ്ടല്ലോ ?"

അവൾ പാത്രങ്ങൾ തുറന്നു നോക്കി , കിച്ചണാകെ ചിക്കൻ കറിയുടെ മണം നിറഞ്ഞു. പിന്നെ അടുത്ത പാത്രത്തിൽ നല്ല നെയ്ച്ചോറും. അവളൊന്ന് ഞെട്ടി , വിശ്വാസം വരാതെ ഒരു നിമിഷം അവൾ അവനടുത്തേക്കോടി.

" ഡോ ....."

ജെയ്സൻ തല ഉയർത്തി സ്നേഹയെ നോക്കി

"താനാണോ ഇത് പാചകം ചെയ്തത് "

അതേന്നവൻ തല കുലുക്കിക്കൊണ്ട് ചിരിച്ചു. അവൾ വിശ്വസിക്കാൻ പാടു പെടുന്നത് അവളുടെ മുഖത്ത് പ്രകടമായിരുന്നു.

" ഇത്രയും കളിയാക്കിയിട്ടും താൻ പിന്നെന്താ ഒന്നും മിണ്ടാതിരുന്നത് ?"

"അതിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല , താനത് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു , ഞാനത് എൻജോയ് ചെയ്തു."

"എന്നാലും ഒരു വാക്ക് പറഞ്ഞിരുന്നേൽ , എടാ ആം സോറി റിയലി സോറി"

സ്നേഹയുടെ മുഖത്ത് കുറ്റബോധം നിഴലിച്ചു ചുരുങ്ങുന്നത് അവനറിഞ്ഞു.

.

"ഹേയ് അതൊന്നും പ്രശ്നമില്ല ഞാൻ പറഞ്ഞില്ലെ

💬 Comments

View all comments