0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.7K

" ടോ തനിക്ക് അനന്തുവിനെ ഇഷ്ടമല്ലാന്നുണ്ടോ, ഇഷ്ടമില്ലാതെ എടുത്ത് ചാടി ഇനിയും താൻ ഉരുകരുത് , ഞാനാണ് തൻ്റെ വിഷയമെങ്കിൽ ഞാൻ മാറി നിൽക്കാം . ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാകരുത്."

അവൻ്റെ കണ്ണുകൾ നിറഞ്ഞു. അവൾ ഒരു പിടയലോടെ അവൻ്റെ നെഞ്ചിൽ നിന്ന് ചാടി എണീറ്റു. പിന്നെ കൈ ഓങ്ങി ചെകിട് പൊളിയുന്ന കണക്കിന് ഒരടി കൊടുത്തു. ജയ്സൻ്റെ കണ്ണുകൾ ചുവന്ന് നിറഞ്ഞ് കണ്ണുനീർ കവിളുകളിലൂടെ ചാല് വച്ചു.

"കൊന്നു കളയും നിന്നെ അങ്ങിനൊക്കെ ചിന്തിച്ചാൽ , ആ പാവത്തിനെ തനിച്ചാക്കി പോകോ നീ, ഞാനെന്തെങ്കിലും പൊട്ടത്തരം പറഞ്ഞൂന്ന് വെച്ച് നീ എവിടെ പോകുന്നൂന്ന ഈ പറയുന്നെ , അത് അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞത ഇനിയും അതിനെ കരയിച്ചാലുണ്ടല്ലൊ "

നിറഞ്ഞൊഴുകുന്ന കണ്ണുമായി അവനവളെത്തന്നെ നോക്കി ഇരുന്നു.പക്ഷെ അവളുടെ ഉള്ളം അവൻ്റെ മുഖത്തെ അടിയുടെ പാട് കണ്ട് നീറി പുകഞ്ഞു.

അവൾ പൊടുന്നനെ അവൻ്റെ മുഖം കൈകളിൽ കോരിക്കൊണ്ട് .

" ഡാ ആം സോറി ഡാ ...... ഒരു ദേഷ്യത്തിന് തല്ലിപ്പോയതാ എന്നോട് ക്ഷമിക്കണം , ...... അങ്ങിനല്ല അനന്തുവിനെ എനിക്കിഷ്ടമാണ്.  നിന്നെ പരിചയപ്പെട്ടു കഴിഞ്ഞതിന് ശേഷം എനിക്കിപ്പൊ ഒരു പേടി പോലായി അനന്തു നിന്നെപ്പോലെ അല്ലെങ്കിലോ? നിന്നെപ്പോലെ സ്നേഹിക്കാൻ അയാൾക്ക് കഴിഞ്ഞില്ലെങ്കിലോ? "

അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട്

" അനന്തു അയാളെപ്പോലെയാണ് ആർക്കും ആരെയും പോലെ ആകാൻ പറ്റില്ല , തനിക്ക് ഓരോന്നും തോനുന്നതാ. അയാളെ ഇതുപോലെ അടുത്തറിയാൻ കഴിയാതെ എങ്ങിനാണ് അങ്ങിനൊക്കെ പറയുന്നത്.  താൻ ആലോചിച്ച്

💬 Comments

View all comments