0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 18.9K

തകിടിലേക്കിരുന്നു. തൻ്റേതല്ലെന്നറിഞ്ഞിട്ടും അവളവനെ ചേർത്ത് പിടിക്കാൻ കൊതിച്ചു. അപ്പോഴേക്കും ആര്യയുടെ മുഖം തെളിഞ്ഞു വന്നു. ഇല്ല ഇത് തെറ്റാണ് ഇവൻ ആര്യേച്ചിയുടേതാണ് , ഒരു നിമിഷം പോലും അവനെ താൻ ആഗ്രഹിക്കുന്നതെ തെറ്റാണ്. അവളുടെ മനസ്സ് കലങ്ങി മറിഞ്ഞു, വേദന കടിച്ചമർത്തി അവൾ കണ്ണുകൾ തുടയ്ക്കുന്നത് ജെയ്സൻ കണ്ടു.

"എന്തു പറ്റി തനിക്ക് "

" അല്ല ഇങ്ങിനൊന്നും ആരുമെന്നെ കെയർ ചെയ്തിട്ടില്ല , എനിക്ക് വേണ്ടി ആരും ഒരാളെയും തല്ലാൻ പോയിട്ടില്ല അതൊക്കെ ഓർത്തപ്പോ എന്തോ പോലെ "

അവനവളെ ചേർത്ത് പിടിച്ചു.

"അങ്ങിനൊന്നുമില്ല ആരായാലും ഇങ്ങിനൊക്കെ തന്നെ പെരുമാറും "

"അത് നിൻ്റെ തോന്നല "

അവൾ പഴയ ഓർമകളിലേക്ക് കൂപ്പ് കുത്തി അന്നൊരിക്കൽ തൻ്റെ ഭർത്താവെന്ന് വിളിക്കുന്നവൻ അടിച്ച് ലക്ക് കെട്ട് അവൻ്റെ കൂട്ടുകാരന് തന്നെ കാഴ്ച വെയ്ക്കാൻ തുനിഞ്ഞത് അവളോർത്തെടുത്തു. പിന്നെ ജെയ്സനെ നോക്കി അവൾ പുഞ്ചിരിച്ചു പക്ഷെ ആ കണ്ണുകൾ എല്ലാം പറയുന്നുണ്ടായിരുന്നു. അവർ ഏറെ നേരം അവിടെ ചിലവഴിച്ചു. ഇരുട്ടിന് കനം വെച്ച് തുടങ്ങിയപ്പോൾ അവർ അവിടെ നിന്നിറങ്ങി അടുത്ത ഹൈപ്പർ മാർക്കറ്റിലേക്ക് കയറി.

അവനേയും കൊണ്ട് അവൾ മെൻസ് വെയറിലേക്ക് കയറി

" ഡാ നിനക്ക് ഇഷ്ടപ്പെട്ടത് എടുത്തോ ഇനിയിപ്പൊ ഓഫിസിലൊക്കെ പോകാനുള്ളതല്ലെ "

ജെയ്സന് അത് പുതിയൊരു അനുഭവമായിരുന്നു. ആദ്യമായാണ് ഒരാൾ അവനോട് അങ്ങിനെ അവന് വേണ്ടി എന്തെങ്കിലും വാങ്ങാൻ പറയുന്നത്, അവൻ മനസ്സ് നിറഞ്ഞ് ഒന്ന് ചിരിച്ചു. വേണ്ട എന്ന രീതിയിൽ തലയാട്ടി.

" നിന്നോട് പറയുന്ന കേട്ടാ മതി നീ എടുത്തില്ലേൽ ഞാൻ

💬 Comments

View all comments