Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]
ഉള്ള് പിടയുന്നുണ്ടായിരുന്നു ,
എൺഡ്രി സെഷനിലേക്ക് നടക്കുമ്പോൾ അവൻ വിങ്ങി ഡോറിൽ നിൽക്കുന്ന സെക്യൂരിറ്റിക്ക് പാസ്സ്പോർട്ടും ടിക്കറ്റൂം നൽകി ഒന്നുകൂടി ഉറ്റവരെ തിരിഞ്ഞു നോക്കി അമ്മയും അനിയത്തിയും കരയുന്നുണ്ടായിരുന്നു ബാക്കിയുള്ളവർ കരച്ചിലിൻ്റെ വക്കിലാണെങ്കിലും റ്റാറ്റ കാണിക്കുന്നു. അതവന് സഹിക്കാനായില്ല അത് വരെ കാണിച്ച ധൈര്യം എവിടെയോ ചോർന്നു കണ്ണുകൾ നിറഞ്ഞു. അവരെക്കാണിക്കാതെ നിറകണ്ണുകളോടെ ചിരിച്ചു കൊണ്ട് അവസാനമായി യാത്ര പറഞ്ഞു.
"എക്സ്ക്യൂസ് മീ , കാൻ യൂ മൂവ് പ്ലീസ്"
ഒരു പെൺ ശബ്ദം കേട്ട് ഞെട്ടലോടെയാണ് അവൻ തിരിഞ്ഞു നോക്കിയത് . കണ്ണ് നിറഞ്ഞിരുന്നതിനാൽ ആ ശബ്ദത്തിനുടമയെ വ്യക്തമായി കാണാൻ കഴിഞ്ഞില്ല കണ്ണു നീർ നിറഞ്ഞ് കാഴ്ച മറഞ്ഞു. കണ്ണും തിരുമ്മി അവൻ മെല്ലെ സെക്യൂരിറ്റിക്കടുത്തേക്ക് നീങ്ങി. ഒന്നുകൂടി ആ ശബ്ദത്തിന് ഉടമയെ തിരിഞ്ഞു നോക്കാൻ മനസ്സു പറഞ്ഞെങ്കിലും ഉള്ളിലെ പേടി അവനെ അനുവദിച്ചീല്ല.
പാസ്സ്പോർട്ടും ടിക്കറ്റും വാങ്ങി അവൻ അകത്തേക്ക് നടന്നു. ആദ്യമായിട്ടാണ് എയർപോർട്ടിനകത്ത് കയറുന്നത് പല തവണ വന്നിട്ടുണ്ടെങ്കിലും അതൊക്കെ പ്രീയപ്പെട്ടവരെ യാത്ര അയക്കാൻ മാത്രമായിരുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്നോ എങ്ങോട്ട് പോകണമെന്നോ അറിയാതെ അവൻ നിന്ന് കുഴങ്ങി.
എയർപ്പോർട്ടിനകത്ത് കയറി എന്ത് ചെയ്യണമെന്നൊക്കെ വ്യക്തമായി കൂട്ടുകാരനോട് ചോദിച്ചു മനസ്സിലാക്കിയിരുന്നതാണ് , പക്ഷെ അകത്തു കയറി ആകെ കിളി പോയ അവസ്ഥയിൽ അവൻ നിന്ന് പരുങ്ങി,
"ഇയാൾടെ ഫ്ലൈറ്റ് ഏത ആദ്യമായാണോ എയർപ്പോർട്ടിൽ ?"
വീണ്ടും ആ കിളി നാദം...,
"ഹാഹ്...... "
അവൻ തിരിഞ്ഞു നോക്കി വാ പൊളിച്ചു പോയി നല്ല ഒന്നാന്തരമൊരു ആറ്റം ചരക്ക്.. നിൽക്കുന്നു. നല്ല ബോഡി ടൈറ്റ്
💬 Comments
View all comments