0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

പറഞ്ഞു, അവളെ മോശമായി നോക്കിയതിൽ അവന് കുറ്റബോധം തോന്നി അത്രയ്ക്ക് നിഷ്കളങ്കനായിരുന്നു ജെയ്സൺ.

അവൻ അവളെ ഒന്നുകൂടി ശ്രദ്ധിച്ചു നല്ല ക്ഷീണം തോന്നിക്കുന്ന നടത്തവും കണ്ണുകളും , കയ്യിൽ ഒരു കുഞ്ഞു ബാഗ് മാത്രം , അവന് കൗതുകം തൊന്നി ഇത്രയും ദൂരം യാത്ര ചെയ്യുന്ന ആൾക്ക് കൊണ്ട് പോകാനായിട്ട് ഒന്നുമില്ലെ.

പിന്നെ അവൻ സ്വന്തം ബാഗുകൾ നോക്കി രണ്ട് ട്രോളി ഒരു ട്രാവൽ ബാഗ്. അവൻ അതും വലിച്ച് നീക്കി അവളുടെ പുറകെ നടന്നു രണ്ട് വരി കസേരകൾക്ക് പിന്നിലായി വന്നിരുന്നു. അവൾ തിരിഞ്ഞ് രൂക്ഷമായി അവനെ ഒന്ന് നോക്കി തിരിഞ്ഞിരുന്നു പിന്നെ മൂന്നുപേർക്കിരിക്കാവുന്ന സീറ്റിന് മദ്ധ്യത്തിലേക്ക് നീങ്ങി ഇരുന്നു.

അപ്പോഴാണ് അവൾക്കടുത്തിരിക്കാനാണ് അവൾ ഒതുങ്ങി ഇരുന്നതെന്ന് അവന് മനസ്സിലായത്. ആ എന്തേലുമാകട്ടെ അവൻ പതിയെ ഫോണെടുത്ത് ഓരോന്ന് കുത്തിക്കുറിച്ചിരുന്നു. ഇടയ്ക്ക് അവളെ അവനൊന്ന് പാളി നോക്കി , ആള് ഭയങ്കര ഗൗരവത്തിൽ എന്തോ ആരോടൊ സംസിരിക്കുന്നു.

കരയുവാണോ മുന്നിലേക്കിരിക്കുന്നതിനാൽ അവന് ശെരിക്കും കാണാൻ സാധിച്ചില്ല. സമയം മെല്ലെ ഇഴഞ്ഞു നീങ്ങി , മൊബൈലിൽ റീലുകൾ മാറി മാറി സമയത്തെ പിന്നിലാക്കിക്കൊണ്ടിരുന്നു അതിനിടയിലെപ്പൊഴോ തെല്ലൊന്ന് മയങ്ങിപ്പോയി രാത്രിയിൽ നേരെ ഉറങ്ങിയിരുന്നില്ല അല്ലെങ്കിലും എത്ര പ്രവാസികളാണ് പോകുന്നതിന് തലേ ദിവസം ഉറങ്ങിയിട്ടുള്ളത്.

"ഹെലോ ..... ഹെലോ..... എഡോ എഴുന്നേൽക്ക്"

അവളുടെ വിളി കേട്ടാണ് അവൻ ചാടി എഴുന്നേറ്റത്.

"കൗണ്ടർ ഓപ്പണായി താൻ വാ"

അവൾ ബാഗുമെടുത്ത് ചെക്കിൻ ക്യൂവിലേക്ക് നടന്നു, പുറകെ അവനും.

"താൻ പാസ്പോർട്ടും ടിക്കറ്റും കയ്യിൽ വയ്ക്ക് അവിടെ കൊടുക്കണം "

അവൻ ബാഗിൽ

💬 Comments

View all comments