?Game Of Demons 2 [Life of pain 2]

📝 Ongoing

👁 109655 views ❤ 476 likes 💬 57 comments

നമസ്ക്കാരം കൂട്ടുകാരെ... കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്നവരോട് ഞാൻ നന്ദി പറയുന്നു. കൂടാതെ എല്ലാവർക്കും എന്റെ ഓണാശംസകളും നേരുന്നു. എല്ലാവരും safe ആയി ഇരിക്കുക. കരുതലോടെയും സുരക്ഷിതമായും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.അടുത്ത പാർട്ടുകളിൽ വേഗം ഇടാൻ സാധിക്കും എന്നുതന്നെ എന്റെ മനസ്സ് പറയുന്നു. 

സ്നേഹ പൂർവം -Demon king(DK❤️)

Game Of Demons 2 [Life of pain 2]
Author : Demon king | Previous Part

പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ തേജ കുറ്റം സമ്മതിച്ചു.

അത് കേട്ട് സിംഗരക്കും പ്രിയങ്കക്കും സന്ദോഷം ആയി.

എന്നാൽ അലിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി.

അവൻ ടേപ്പ് എടുത്ത് അവന്റെ വായിൽ ചുറ്റി.

അതിനു ശേഷം ആ പാത്രം തുറന്ന് അവന്റെ കൈ അതിന്റെ ഉള്ളിലേക്ക് കയറ്റി തലപ്പ് ടേപ്പ് ഉപയോഗിച്ച് കെട്ടി ഉറുമ്പ് പുറത്തു വരാതെ ആക്കി.

ആ ഉറുമ്പുകൾ അവന്റെ മുറിവിലും പുറത്തും എല്ലാം കടിക്കാൻ തുടങ്ങി.

അസഹനീയ മായ വേദന അവൻ അനുഭവിക്കാൻ തുടങ്ങി.

മ്മ്............മ്മ്.............മ്മ്...............

വെറും മൂളലാൽ അവൻ അലറി കരഞ്ഞു.

അലി അതിനു ശേഷം ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റു.

അലി: അര മണിക്കൂർ ഇങ്ങനെ കിടക്കട്ടെ..... അത് കഴിഞ്ഞാൽ കൊന്നു കളഞ്ഞേരെ....

പിന്നെ നമുക്ക് കൂടുതൽ സമയം ഇല്ല. കൊന്നവനെ വേഗം കണ്ടെത്തണം. ഇവർ ആരും അല്ല.

അത്രയും പറഞ്ഞ് അലി ആ റൂമിൽ നിന്നും പുറത്തേയ്ക്ക് നടന്നു. കൂടെ ജോണും

📚 Chapters

1 published

Related Stories

💬 Comments

View all comments