0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 859

പോടാ..... എത്ര വർഷമായി കണ്ടിട്ട്....'""

അവൾ മനുവിനെ അമർത്തി കെട്ടിപിടിച്ചു. തന്റെ ഭർത്താവിന്റെ കരുത്തറ്റ നെഞ്ചിൽ ഒരു പെണ്ണിന്റെ മാറിടം അമരുന്നത് അഞ്ചുവിന് വളരെയധികം കോപം ഉണർത്തി.

മനു : എന്റെ പൊന്ന് സമീറ... നീ ഒന്ന് പിടിവിട്..... ശ്വാസം കിട്ടുന്നില്ല.....

'""' ഞാൻ എത്രതവണ വിളിച്ചട.... ഒന്ന് ഫോൺ എടുത്താൽ എന്താ..... '""'

മനു : ഞാൻ കുറച്ച് തിരക്കായിരുന്നു.....

അവൾ അവനിൽ നിന്നും പിടിവിട്ടു. മനു നേരെ അഞ്ജുവിനെ നോക്കി അവളുടെ മുഖത്ത് ദേഷ്യവും പ്രൊസസിവ്നെസ്സും നിറഞ്ഞു നിന്നിരുന്നു.

മനു : ഡീ അഞ്ചു.... ഇത്‌ സമീറ.... എന്റെ ഫ്രണ്ട് ആണ്......

അഞ്ചു അവളെ നോക്കി ഒരു സുഖമില്ലാത്ത ചിരി ചിരിച്ചു.

'""" ഇതാണല്ലേ നിന്റെ ഭാര്യ..... നല്ല സുന്ദരി ആണ് ട്ടോ..... '""

മനു : ആഹ്.... എന്റെ സെലക്ഷൻ അല്ലെ......

'"" എന്നാലും എന്റെ പൊന്ന് മനു..... നീ എവടെ ആയിരുന്നടാ..... എത്ര വർമായി നിന്റെയൊരു കാളിനുവേണ്ടി വെയ്റ്റ് ചെയ്യുന്നു.... എന്നിട്ട് വിളിച്ചതോ.... കല്യാണം വിളിക്കാൻ... ദുഷ്ട്ടാ.... '""

മനു : എന്നിട്ട് നീ വന്നതോ.... എടി പോത്തെ കല്യാണത്തിന് 2 ദിവസം മുമ്പ് വരാൻ പറഞ്ഞാൽ കല്യാണം കഴിഞ്ഞ് ഒരു ആഴ്ച്ച കഴിഞ്ഞാണോ വരാ.....

''' എന്താടാ ചെയ്യാ.... എന്റെ ജോലി അതായിപ്പോയില്ലേ..... '"""

മനു : ഹമ്മ്....

അപ്പോഴേക്കും ചായയുമായി 'അമ്മ വന്നു.

മനു : രാധമ്മേ..... ദേ ഇതാണ് സമീറ... എന്റെ ഫ്രണ്ട് ആണ്....

രാധമ്മ അവളെ നോക്കി ചിരിച്ചു അവൾ തിരിച്ചും

സമീറ: ഇതെന്താ അമ്മേ ഈ നേരത്ത്‌ചായ....

'അമ്മ : ഇത് രാജീവിനാ മോളെ.... ഇവന് ഇപ്പൊ ചായ വേണമെന്ന്.....

അവൾ രാജീവിനെ നോക്കി...

സമീറ : ഒരു മാറ്റവും ഇല്ലല്ലോടാ നിനക്ക്.....

രാജീവ് : ഇതൊക്കെ ഒരു രസല്ലേ....

സമീറ : ഓഹ്... വല്ലാത്ത രസമാ......

'അമ്മ : വന്ന കാലിൽ നിക്കാതെ അവിടെ ഇരിക്ക് മോളെ.....

സമീറ : ആഹ്.... എടാ മനു വാ.... എനിക്ക് കൊറേ സംസാരിക്കാൻ ഉണ്ട്......

അതും പറഞ്ഞ് അവൾ അവനെ പിടിച് സോഫയിൽ പോയിരുന്നു. കൂടെ എല്ലാവരും പോയി. പക്ഷെ അഞ്ജുവും ആതിയും മാത്രം പോയില്ല. പോകാൻ നിന്ന രാജീവിനെ വലിച് അവൾ പുറത്തേക്ക് കൊണ്ടുപോയി...കൂടെ ആതിയും..

രാജീവ് : എന്താടി.....

അഞ്ചു : ആരാ ഏട്ടാ അവൾ....

ആതി

💬 Comments

View all comments