Chapter Title : ?Game Of Demons [Life of pain 2]
രുദ്രയുടെ മുന്നിലേക്ക് വലിച്ചടിപ്പിച്ചു.
അവന്റെ മുഖത്തേയ്ക്ക് അവൻ സൂഷ്മം ആയി നോക്കി
വേദനയിലും പേടിയിലും അവന്റെ മുഖം വല്ലാതെ ഭയന്നിരുന്നു.
അലി അവനെ നോക്കി ചിരിച്ചു ശേഷം വായിൽ നിന്നും ചുരുട്ട് എടുത്ത് അവന്റെ പാതി മുറിഞ്ഞ വിരലിൽ വച്ച് അമർത്തി.
'" ആ..... ആഹ്...... ഭായി ........ എനിക്കൊന്നും അറിയില്ല ഭായ്......... പ്ളീസ്.................''
വിരൽ മുറിഞ്ഞ ഭാഗത്ത് പൊള്ളലും കൂടി ഏറ്റപ്പോൾ അവൻ കിടന്നു നിലവിളിച്ചു. ഇത്‌കണ്ട അടുത്തുള്ള മൂന്നുപേർ പേടിച്ചു വിറച്ചു. ചോരയുടെ നനവിൽ ആ ചുരുട്ടിലെ തീ അണഞ്ഞിരുന്നു
രുദ്രയിൽ നിന്നും നോട്ടം മാറ്റി അയാൾ റാമിന്റെ അടുത്തേയ്ക്ക് കസാര നിരക്കി.
അവന്റെ മുഖത്ത് ഭയം വേദനയെക്കാൾ കൂടുതൽ താളം കെട്ടിയിരുന്നു.
അപ്പോളും രുദ്രയുടെ അലർച്ച അവസാനിച്ചിരുന്നില്ല.
അലി: ജോണ്...............
അയാൾ വിളിച്ചതിന്റെ അർത്ഥം മനസ്സിലാക്കിയ ജോണ് ഒരു ടേപ്പ് എടുത്ത് രുദ്രയുടെ വായ ഒട്ടിച്ചു.
അവന്റെ കരച്ചിൽ വെറും മൂളൽ മാത്രം ആയി ആസ്വദിച്ചു.
അലി തന്റെ കൈ പുറകിലേക്ക് കാണിച്ചു
ജോണ് തന്റെ അയാളുടെ കയ്യിലേക്ക് കേറിയ രണ്ട് കവർ വച്ചു കൊടുത്തു. ഒന്നിൽ പെപ്പറും ഒന്നിൽ ഉപ്പും ആയിരുന്നു.
ആദ്യം ഉപ്പിന്റെ കവർ എടുത്ത് ആ മുറിഞ്ഞ ഭാഗത്ത് ഉപ്പ് മൊത്തമായി ഇട്ടു.
" ആഹ്........ എനിക്കൊന്നും അറിയില്ല ഭായി........ ആ.......... ഞാൻ അല്ല ഭായി കൊന്നത്...........'"
അവൻ അലറികൊണ്ട് പിടയാൻ തുടങ്ങി
പിന്നെ അയാൾ ആ പെപ്പറിന്റെ പാക്കറ്റ് എടുത്ത അതിന്റെ പുറത്തുകൂടെ വിതറി.
മരണ വേദനയിൽ ആ പെപ്പർ കൂടി ഇട്ടപ്പോൾ വേദന പത്തിരട്ടി ആയി മാറി.
ഇരുന്നിടത് നിന്ന് പിടഞ്ഞുകൊണ്ട് കെട്ടിയ കയർ പൊട്ടിച്ച് ഓടാൻ നോക്കി. പക്ഷെ പറ്റുന്നില്ല.
ജോണിന്റെ കയ്യിൽ നിന്നും ടേപ്പ് വാങ്ങി അവൻ ആ മുറിക്ക് ചുറ്റും കെട്ടി. ശേഷം അയാളുടെ വായും അടച്ചു.എന്നിട്ട് ആ മുറിവ് കെട്ടിയ വിരലിൽ മുറുക്കെ ചുറ്റി പിടിച്ചു. വേദനയാൽ അയാൾ കരയാൻ പറ്റാതെ ആ ടെപ്പിന്റെ ഉള്ളിൽ നിന്നും മൂളാൻ തുടങ്ങി. ഇപ്പോൾ അവന്റെ അവസാന ആഗ്രഹം ചോദിച്ചാൽ കൊന്നു തരാൻ ആയിരിക്കും ചോദിക്കുക.
അലി: പോട്ടെ.... മരുന്ന് വച്ച് ചുറ്റിയിട്ടുണ്ട് . വേഗം മാറും
അയാൾ അവന്റെ കണ്ണുനീർ തുടച്ച് പറഞ്ഞു. തോളിൽ രണ്ട് തട്ട് കൊടുത്തു
അടുത്ത ഇര അധീര ആയിരുന്നു. അവരുടെ അവസ്ഥ കണ്ട് അവന്റെ പകുതി ജീവൻ അപ്പോളെ പോയിരുന്നു
💬 Comments
View all comments