0%

Chapter Title : ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം 1 [Abarijithan]

Author : Abarijithan Read All Parts 9.9K

മറുപടി പറഞ്ഞില്ല.

അന്ന് രാത്രി ഭക്ഷണസമയത്ത് പോലും മനു ഒന്നും കഴിച്ചില്ല.

ലതയ്ക്ക് ഇനി കാത്തിരിക്കാനായില്ല.

രാത്രി 9 മണി.

അച്ഛൻ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയിരുന്നു. മീരയും സ്വന്തം മുറിയിലായിരുന്നു.

ലത ഒരു ഗ്ലാസ് പാലുമായി മനുവിന്റെ മുറിയിലേക്ക് വന്നു.

"മോനേ, ഇത് കുടിക്ക്."

മനു ഗ്ലാസ് വാങ്ങി.

അമ്മ അവന്റെ കട്ടിലിന്റെ അരികിലിരുന്നു.

"മനൂ, അമ്മയോട് ഒരു കാര്യം പറയണം."

"എന്താ അമ്മേ?"

"നിനക്ക് എന്താണ് പറ്റിയത്? കുറച്ചുനാളായി നീ ഭക്ഷണം കഴിക്കുന്നില്ല. ആരോടും സംസാരിക്കുന്നില്ല. ശരിക്കും എന്താണ് പ്രശ്നം?"

മനു ഗ്ലാസ് മേശപ്പുറത്ത് വെച്ചു.

കുറച്ചുനേരം മൗനം.

അവസാനം അവൻ പറഞ്ഞു:

"അമ്മേ... എനിക്ക് കുറച്ചുകാലമായി ഒരു

ആരോഗ്യപ്രശ്നമുണ്ട്."

"എന്ത് പ്രശ്നം?"

അവൻ ആദ്യം മറുപടി പറഞ്ഞില്ല.

പിന്നീട് സാവധാനം രണ്ട് മാസം മുമ്പുണ്ടായ സൈക്കിൾ അപകടത്തെക്കുറിച്ച് പറഞ്ഞു.

"അന്ന് കൂട്ടുകാരോടൊപ്പം സൈക്കിളിൽ പോകുമ്പോൾ ഞാൻ വീണിരുന്നു. അരയ്ക്കും പുറത്തിനും നല്ല പരിക്കേറ്റു. പക്ഷേ പേടികൊണ്ട് ആരോടും പറഞ്ഞില്ല."

ലത ഞെട്ടിപ്പോയി.

"എന്ത്? നീ വീണിരുന്നോ? ഇത്രയും വലിയ കാര്യം നീ മറച്ചുവെച്ചോ?"

"അമ്മേ, അന്ന് വലിയ പ്രശ്നമില്ലെന്ന് കരുതി.

പിന്നീടാണ് കാലുകളിൽ മരവിപ്പും മറ്റ് പ്രശ്നങ്ങളും തുടങ്ങിയത്."

"മറ്റെന്തൊക്കെ പ്രശ്നങ്ങളുണ്ട്?"

മനു മടിച്ചുകൊണ്ട് നിന്നു ലത പറഞ്ഞു മോൻ എന്തിനാ അമ്മയോട് പറയാൻ പേടിക്കുന്നത്.

അമ്മ മോന്റെ best ഫ്രണ്ട് കൂടെ അല്ല.

മനു:എനിക്ക്

നിനക്ക്

കലുകളിൽ നല്ല തരിപ്പ് അനുഭവപ്പെടുന്നുണ്ട് ചിലസമയങ്ങളിൽ. പിന്നെ പിന്നെ

നീ പറ മനു

അമ്മ അവന്റെ കൈപിടിച്ചു.

എനിക്ക് മൂത്രം ഒഴിക്കുന്നിടത് വേദന എടുക്കുന്നുണ്ട്

💬 Comments

View all comments