Chapter Title : ഗന്ധർവ്വദാസന്റെ അത്ഭുതജീവിതം 2 [Abarijithan]
അവൻ മൊബൈലിൽ സമയം നോക്കി.
"അയ്യോ! ഇത്രയും സമയമായോ?"
മനു വേഗം കട്ടിലിൽനിന്ന് എഴുന്നേറ്റു. ബാത്റൂമിൽ പോയി മുഖം കഴുകി. പല്ലുതേച്ച് യൂണിഫോം ധരിച്ചു. തലമുടി ഒന്ന് ചീകി ബാഗുമെടുത്ത് പുറത്തേക്കിറങ്ങി.
"എടാ, കുളിക്കുന്നില്ലേ?" മീര ചോദിച്ചു.
"ഇല്ല ചേച്ചീ, നേരം വൈകി. ഇന്ന് തിരിച്ചുവന്നിട്ട് കുളിക്കാം."
"എന്നാൽ എന്തെങ്കിലും കഴിച്ചിട്ട് പോ."
"വേണ്ട ചേച്ചീ, സ്കൂളിൽനിന്ന് വന്നിട്ട് കഴിച്ചോളാം."
"അങ്ങനെ പറഞ്ഞാൽ പറ്റില്ല. കുറഞ്ഞത് ഒരു ഗ്ലാസ് പാലെങ്കിലും കുടിക്ക്."
മനു വേഗം പാൽ കുടിച്ച് അമ്മയോട് യാത്രപറഞ്ഞ് സ്കൂളിലേക്ക് ഇറങ്ങി.
"മനൂ, സൂക്ഷിച്ച് പോണേ. വൈകുന്നേരം നേരത്തെ വരണം."
"ശരി അമ്മേ!"
അവൻ വേഗത്തിൽ നടന്ന് ബസ് സ്റ്റോപ്പിലെത്തി.
സ്കൂളിലെത്തിയപ്പോഴേക്കും ബെൽ അടിച്ചിരുന്നു.
ക്ലാസിലേക്ക് കയറിയ മനുവിനെ കണ്ട് അജിത്ത് പതുക്കെ ചോദിച്ചു.
"എന്താടാ ഇന്ന് ഇത്ര വൈകിയത്?"
"രാവിലെ ഉറക്കം എഴുന്നേൽക്കാൻ വൈകി."
"നീ കുളിച്ചിട്ടാണോ വന്നത്?"
"ഏയ്, അതിനൊന്നും സമയം കിട്ടിയില്ലെടാ!"
രണ്ടുപേരും ചിരിച്ചു.
ക്ലാസ് ആരംഭിച്ചു. അധ്യാപകൻ പാഠം പഠിപ്പിക്കാൻ തുടങ്ങി.....
രാവിലെ ക്ലാസുകൾ കഴിഞ്ഞ് ഇന്റർവെൽ ബെൽ മുഴങ്ങി.
കുട്ടികളെല്ലാം ക്ലാസിൽനിന്ന് പുറത്തേക്കിറങ്ങി. ചിലർ കളിക്കാനും മറ്റു ചിലർ ഭക്ഷണം കഴിക്കാനും പോയി.
മനുവിന് ബാത്റൂമിൽ പോകണമെന്ന് തോന്നി. അവൻ പതുക്കെ സ്കൂളിലെ
ബാത്റൂമിലേക്ക് നടന്നു.
ബാത്റൂമിൽ കയറി പാന്റ് ന്റെ സിബ് അഴിച്ചു
തന്റെ ശരീരത്തിൽ എന്തോ വ്യത്യാസമുള്ളതായി അവന് തോന്നി.
അവൻ ഒന്ന് ശ്രദ്ധിച്ചു നോക്കി.
അയ്യോ....... അവൻ അറിയാണ്ട് നിലവിളിച്ചു
:എന്താടാ
: ഒന്നുല്ല ഒരു പഴുതാര.
:സമാനത്തിൽ മടിക്കാതെ നോക്കിക്കോ...
"ഇതെന്താ...?"
അവൻ
💬 Comments
View all comments