0%

Chapter Title : ഗസലിൻ ഇശലായി മെഹ്‌ഫില 3

Author : Nareshan Read All Parts 374

ചേച്ചി എന്നേ വിളിച്ചു സഹായം അഭ്യർത്‌ഥിക്കും .അപ്പോൾ ഞാനിയാളെയും താങ്ങി അങ്ങോട്ടു പോവും ,കഷ്ടപ്പെട്ടു തിരഞ്ഞു കണ്ടുപിടിച്ചെന്നപോലെ അഭിനയിക്കും ...""" വിൻസെന്റ്:- ""ഇങ്ങിനെയൊക്കെ ചെയ്തിട്ടു എന്താണു കാര്യം ഹേ ...?""" ഞാൻ;- അതു നീ ഇപ്പോൾ അറിയണ്ട ,സമയമാകുമ്പോൾ ഞാൻ നിന്നോടു വിശദമായി പറഞ്ഞു തരാം "" ...."ഇപ്പോൾ നീ ഞാൻ പറയുന്നതുപോലെ അനുസരിക്കുക ,രമണി ടീച്ചറുടെ കാൾ വന്നാൽ എന്നെയേയും ഇയാളെയും അവിടെ കൊണ്ടുപോയി ഡ്രോപ്പ് ചെയ്യുക ,എന്നിട്ടു നീ തിരിച്ചു പോവുക ,കേട്ടോ """ വിൻസെന്റ് ഒന്നു നീട്ടി മൂളി ""ഊം ..ഉത്തരവ് പ്രഭു"

പതിവു സമയം കഴിഞ്ഞിട്ടും രാഘവ കമ്മളിനെ കാണാതായപ്പോൾ ,രമണി ടീച്ചർ ആകെ പരിഭ്രമിച്ചു .നേരം ഒരു പത്തു പത്തരയായപ്പോൾ പ്രതീക്ഷിച്ചപ്പോലെ തന്നേ അവരുടെ ഫോൺ കാൾ എന്നെ തേടിയെത്തി ;അങ്ങേ തലക്കൽ രമണി ടീച്ചർ ,ആകെ പരിഭ്രമിച്ചു വിഷമിച്ചു കാര്യം പറഞ്ഞു ഞാൻ മറുപടി നൽകി :- ""ടീച്ചർ ഒന്നു കൊണ്ടും പേടിക്കണ്ട രാഘവ കമ്മൾ എവിടെയുണ്ടെങ്കിലും ഞാൻ തപ്പി പിടിച്ചു കൊണ്ടു വന്നിരിക്കും """ ശരി നരേശാ ...ഒരു തേങ്ങലോടെ രമണി ടീച്ചർ ഫോൺ കട്ട് ചെയ്തു .

പിന്നേ കാര്യങ്ങളൊക്കെ മുന്നേ പ്ലാൻ ചെയ്തത് പോലെ തന്നേ നടന്നു .ഞാൻ അവരുടെ വീട്ടിലെത്തി രാഘവ കമ്മളെ അവരുടെ റൂമിൽ കൊണ്ടു പോയി കിടത്തി .അവിടെ പിള്ളേരൊക്കെ ഉറക്കമായിരുന്നു .നളിനി ചേച്ചിയും രമണി ടീച്ചറും മാത്രമേ രംഗത്തുണ്ടായിരുന്നുള്ളു .രമണി ടീച്ചറോഡു ഞാൻ പറഞ്ഞു :- """കുറേ അലഞ്ഞിട്ടാണ് ടീച്ചറെ ആളെ കണ്ടെത്തിയതു ,പേടിക്കാനൊന്നും ഇല്ലാ ..ഇന്നുത്തിരി ഓവർ

💬 Comments

View all comments