Chapter Title : ഗസ്റ്റ് ലക്ച്ചർ [സണ്ണി സ്റ്റീഫൻ]
അംഗനവാടി ടീച്ചർ ആയിരുന്നു. ഇപ്പോ ഗൃഹ ഭരണം നടത്തുന്നു. രണ്ടു അനിയത്തിമാർ സഞ്ജന, കീർത്തന. ഒരാളെ വിവാഹം ചെയ്തു വിട്ടു. അളിയൻ വിനേഷ് ശ്രീകുമാർ പോലീസ് ഉദ്യോഗസ്ഥൻ. നമ്മുടെ വീട്ടിൽ നിന്നു ഏകദേശം അര കിലോമീറ്റർ ദൂരം. സഞ്ജന ഡിഗ്രി ഫസ്റ്റ് ഇയർ. അനിയൻ സൂരജ് പ്ലസ് വണ്ണിന് പഠിക്കുന്നു. ഇതാണ് കുടുംബം.
ഞാൻ LSN ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു.
അച്ഛന്റെ സൗന്ദര്യമാണ് ഞങ്ങൾക്ക് എല്ലാവർക്കും എന്ന് കാണുന്നവരൊക്കെ പറയും. അമ്മയുടെയും അച്ഛന്റെയും എന്ന് ഞാനും. പിന്നെ ശരീരം നന്നായി നോക്കുന്ന ശീലം അച്ഛനിൽ നിന്നു തന്നെ പകർന്നു കിട്ടിയത് കൊണ്ട് ബോഡി ഒക്കെ നല്ല ഫിറ്റ് ആണ്.
പെൺ പിള്ളേർ ആരേലും ഇങ്ങോട്ട് നോക്കിയാലും അദ്ധ്യാപനമാണ് ജോലി എന്നത് കൊണ്ട് വായ് നോട്ടം ഒരു ദുഷ്കരമായ പരിപാടി ആണ്. എന്നാലും പ്രായത്തിന്റേതായതും പ്രായത്തിൽ കവിഞ്ഞുമുള്ള എല്ലാ കുരുത്തക്കേടുകളും ഉണ്ട് താനും.
ജൂൺ മാസം ആണ്. മഴ തോരുന്ന ലക്ഷണം കാണുന്നില്ല. കുട എടുക്കാൻ പണ്ടേ മടി ആണ്. പിന്നെ അനിയത്തിയെ അവളുടെ കോളേജിൽ ഡ്രോപ്പ് ചെയ്യുകയും വേണം. അതുകൊണ്ടു തന്നെ അച്ഛന്റെ കാർ എടുത്തു ഇറങ്ങി. "ഡാ, കാർ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിച്ചോളണം, ഒപ്പം നീയും" അച്ഛന്റെ തൊലിഞ്ഞ ഉപദേശം കേട്ടാണ് വീടീന്ന് ഇറങ്ങിയത്. 15 മിനുട് ഡ്രൈവ് ആണ് പെങ്ങളുടെ കോളേജിലേക്ക്, എനിക്ക് പിന്നെയും 10 മിനിറ്റ് കൂടെ വേണം കോളേജിൽ എത്താൻ. കോളേജിൽ എത്തി കാർ പാർക്ക് ചെയ്തിട്ടും മഴയ്ക്ക് ഒരു ശമനവുമില്ല. കുടയെടുക്കുന്ന ശീലം
💬 Comments
View all comments