Chapter Title : ഗതിമാറിയൊഴുകുന്ന നദിപോലെ 2 [സ്പൾബർ]
രണ്ട് പെൺകുട്ടികളാ അവിടെയുള്ളത്… അവരുടെ സുരക്ഷ നമുക്ക് നോക്കണ്ടേ… അഛന് ഇനിയും ശത്രുക്കൾ ധാരാളമുണ്ട്… “..
പിള്ളക്ക് എങ്ങിനെയെങ്കിലും അവിടെ കേറിപ്പറ്റണമായിരുന്നു..
“ അത് തന്നെയാ എന്റെയും പേടി… താനെത്ര പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെടോ… ?.
ആ തന്നെത്തന്നെ ഞാനെന്റെ പെങ്ങൻമാർക്ക് കാവല് നിർത്തണമല്ലേ… നടന്ന് തന്നെ… എന്ത് വിശ്വസിച്ച് നിന്നെ വീട്ടീ കേറ്റും… ?”..
അത് കേട്ട് പരമുപ്പിള്ള ഇളിഞ്ഞൊരു ചിരിചിരിച്ചു..
“ അത് മഹിമോൻ പേടിക്കണ്ട… “..
“എന്തേ… താനങ്ങ് നന്നായിപ്പോയോ…?”..
പിള്ളയുടെ കണ്ണുകൾ നിറഞ്ഞ് വരുന്നതും, ചുണ്ടുകൾ വിതുമ്പുന്നതും അൽഭുതത്തോടെ മഹി കണ്ടു..
പിന്നെ പിള്ള എല്ലാം അവനോട് പറഞ്ഞു.. തനിക്കും ആശാനും മാത്രമറിയാവുന്ന ആ വലിയ രഹസ്യം ഗദ്ഗദത്തോടെ പിള്ള മഹിയോട് പറഞ്ഞു..എല്ലാം കേട്ട് മഹിയൊരു ചിരിയോടെ നിന്നു..
“നന്നായി… കുറേ പെണ്ണുങ്ങളെയിട്ട് കഷ്ടപ്പെടുത്തിയതല്ലേ താൻ…?.. അവരുടെ ശാപമൊക്കെ ഇല്ലാതിരിക്കോ… ഇനിയേതായാലും ഒരു പെണ്ണിനും തന്നെ പേടിക്കണ്ടല്ലോ… “..
പിള്ളയുടെ തല താഴ്ന്നു..
“മഹീ… അവിടെ കുറച്ച് പറമ്പൊക്കെയില്ലേ… ?. ഞാനവിടെ എന്തേലും പണിയെടുത്ത് ജീവിച്ചോളാ…
എനിക്ക് കൂലിയൊന്നും വേണ്ട… തിന്നാനെന്തെങ്കിലും തന്നാ മതി…”..
ഇതിലേറെ താഴാൻ പരമുപ്പിള്ളയെന്ന പഴയ ഗുണ്ടക്ക് കഴിയില്ലായിരുന്നു…
“ശരി… കുറച്ച് ദിവസം താനവിടെ വന്ന് നിൽക്ക്…ഗുണ്ടയുടെ കുപ്പായമൊക്കെ അഴിച്ച് വെച്ച് അടങ്ങിയൊതുങ്ങി നിൽക്കാൻ പറ്റുമെങ്കിൽ മാത്രം വന്നാ മതി… പിന്നെ, ഞാൻ വിളിച്ചിട്ടാണ് വരുന്നതെന്ന് തൽക്കാലം ചേച്ചി അറിയണ്ട…തന്റെ പണി ഞാൻ പറയും… അത് മാത്രം ചെയ്താ മതി… എന്റെ പെങ്ങൻമാരെ പറ്റി അറിയാലോ തനിക്ക്… അവരുടെ പിന്നിൽ ഒരു നിഴൽ പോലെ താനുണ്ടാകണം… രണ്ടും ചീത്തപ്പേര്
💬 Comments
View all comments