ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
📝 Ongoing
👁 1381908 views ❤ 710 likes 💬 86 comments
ഗൗരി എന്ന സ്ത്രീയും ഞാനും Gauri Enna Sthreeyum Njaanum | Author : Rishi
കുറച്ചു വർഷങ്ങൾക്കുമുമ്പാണ്. ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ. അങ്ങനെയൊരു... എന്താ പറയുക... ആദിമദ്ധ്യാന്തങ്ങളുള്ള ലക്ഷണമൊത്തൊരു കഥയൊന്നുമല്ല. ചില സംഭവങ്ങൾ...എന്നാലും ഔപചാരികമായി പറയട്ടെ. ഇതിൽ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. എന്നുവെച്ച് ഉപകഥാപാത്രങ്ങൾ ഇല്ലെന്നല്ല.
അവരിൽ പലർക്കും കാര്യമായ റോളുകളുമുണ്ട്. എന്നാലും ഈ അനുഭവങ്ങൾ ആരോടും പറയാതെ ഇതുവരെ ഉള്ളിലെ ചെപ്പിലടച്ചിരിക്കയായിരുന്നു. എന്തോ...
അടുത്തകാലത്ത് കഥാനായികയെ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലാർത്തലച്ചുയർന്ന വികാരം ഇത് നിങ്ങളോടു പങ്കുവെക്കണമെന്ന് എന്നെ നിർബ്ബന്ധിച്ചു..
തീർച്ചയായും കാലം, പേരുകൾ, ചുറ്റുവട്ടങ്ങൾ... അങ്ങിനെ കണ്ടുപിടിക്കാവുന്ന എല്ലാം ഞാനിത്തിരി മാറ്റിപ്പറയും. വേണമെങ്കിൽ ഊഹിക്കാം. അതിലല്ല കാര്യം. എൻ്റെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ച ഈ സംഭവപരമ്പരകൾ ജീവിതത്തിലൊരു വഴിത്തിരിവായിരുന്നു...
മതി, മതി ആമുഖം എന്ന് നിങ്ങളുടെ ഉള്ളം പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്! അപ്പോ അധികം മുഖവുരയില്ലാതെ ഈ കുഞ്ഞു കഥയിലേക്കു കടക്കാം.
ആദ്യം തന്നെ പറയട്ടെ. ഞാനൊരു പാവത്താനോ അപ്പാവിയോ നന്മ മരമോ ഒന്നുമല്ല. മറിച്ച് അത്യാവശ്യത്തിനും അനാവശ്യത്തിനും കന്നത്തരങ്ങളുള്ള ഒരു ചെറുകിട വഷളനാണ്. ഈ സ്വഭാവം അന്നേവരെ അങ്ങനെ വെളിയിൽ വന്നിരുന്നില്ല എന്നു മാത്രം.
ഈ നഗരത്തിൽ അച്ഛൻ്
💬 Comments
View all comments