0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 10.5K

ഒന്ന് വീർത്തിട്ടുണ്ട്"""
ഏട്ടത്തിയുടെ ശരീരഘടന നോക്കി വെള്ളമിറക്കി നിന്നത് കൊണ്ട് പെട്ടെന്നുള്ള ചോദ്യത്തിന് ചിന്തിക്കാതെ അങ്ങ് ഉത്തരം നൽകിപോയി, പറഞ്ഞ് കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്…..

ഏട്ടത്തി കിങ്ങിണിയെ വിട്ടിട്ട് എഴുന്നേറ്റ് എനിക്ക് നേരെ നിന്നു….

"""വൃത്തികേടായോഡാ??"""
വിഷമത്തോടെ ആദ്യം ഒന്ന് സ്വന്തം ശരീരം നോക്കിയ ശേഷം പുള്ളിക്കാരി എന്നോടായി ചോദിച്ചു….

"""ഏയ് ഒട്ടുല്യ….. ശരിക്കും ഇപ്പോഴാ ആദ്യത്തേനെകാളും സുന്ദരിയായെ"""
അത് കേട്ടപ്പോ കക്ഷിയുടെ മുഖത്തെ സങ്കടഭാവം മാറി ചെറുപുഞ്ചിരി വിരിഞ്ഞു, ആ കവിളുകൾ തുടുത്തു….

"""അകത്തേക്ക് ചെല്ല്…. വീട്ടീന്ന് കൊണ്ടോന്ന നല്ല ഉന്നക്കായും മുട്ടമാലയും ഏലാഞ്ചിയും ണ്ട്…. എടുത്ത് തരാ"""
ഒന്ന് പൊക്കി വിട്ടതിന്റെ സന്തോഷത്തിൽ ഏട്ടത്തി എനിക്ക് വീട്ടീന്ന് കൊണ്ടുവന്ന മധുര പലഹാരങ്ങൾ എടുത്ത് തരാം എന്ന് പറഞ്ഞതും ഒട്ടും സമയം കളയാതെ ഞാൻ തലയാട്ടിയിട്ട് അകത്തേക്ക് നടന്നു, ഉന്നക്കായും മുട്ടമാലയും ഒക്കെ നമ്മുടെ ഇഷ്‌ടപ്പെട്ട വിഭവങ്ങൾ ആണല്ലോ…

""""അയ്യോ…… കിങ്ങിണീ നിക്ക്….. ഡീ….. അവിടെ നിക്ക്…...അയ്യോ""""
അകത്തേക്ക് കയറാൻ നിന്ന ഞാൻ പുറകിൽ നിന്നും ഏട്ടത്തിയുടെ നിലവിളി കെട്ടിട്ടാണ് തിരിഞ്ഞത്, നോക്കുമ്പോൾ കിങ്ങിണി പുറകിലെ കണ്ടത്തിലേക്ക് ഓടുന്നു….. ഏട്ടത്തി അതിനെ പിടിക്കാൻ പിറകെയും…..

ഒട്ടും സമയം കളഞ്ഞില്ല, ഞാനും അവർക്ക് പിന്നാലെ പാഞ്ഞു…… പുറകിലെ പറമ്പ് കഴിഞ്ഞാൽ പിന്നെ മുത്തിയൂർ കാട് തുടങ്ങുകയാണ്, അങ്ങോട്ട് കയറിയാൽ പിന്നെ കിങ്ങിണീടെ പൊടി പോലും തിരിച്ച് കിട്ടില്ല…… അത്രയ്ക്ക് ഭീകരന്മാരാണ് അവിടുള്ളത്…..

"""ഹേയ്………… ഹേ…………….."""

"""കിങ്ങിണി……. നിക്കവിടെ……….,"""

കിങ്ങിണി മുത്തിയൂർ കാട് ലക്ഷ്യമാക്കി ഓടുകയാണ്… തൊട്ടു പുറകിൽ ഏട്ടത്തിയും, അതിന് പിന്നാലെ ഞാനും…. പുറകിലെ പറമ്പ്

💬 Comments

View all comments