Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
ഞാൻ കരുതിയെ…..
ഹാ നല്ല സദ്യ കയ്യീകിട്ടിയാ പിന്നെയീ കഞ്ഞീം ചമ്മന്തീം ഒക്കെ ആരേലും തൊട്ട് നോക്കോ ലേ??"""""
""""ഏയ് അങ്ങനൊന്നും അല്ലെടി…..ഞാന്…...അത് പിന്നെ……""""
ഞാൻ എന്ത് പറയണമെന്ന് അറിയാതെ തപ്പി കളിച്ചപ്പോ ഉണ്ണി ഇടയ്ക്ക് കേറി…
"""""അയ്യേ…..ഈ പൊട്ടനിതെന്ത് പറ്റി….. ഞാനിങ്ങനെ ഓരോന്നും പറയൂന്ന് നിനക്ക് അറിയണതല്ലേ….. പിന്നെന്താ ഇപ്പോ ഇങ്ങനെ കാര്യായിട്ട് എടുക്കണേ??"""""
"""""ഏയ് ഒന്നൂല്ല്യഡീ….. ഞാനിങ്ങനെ ഓരോന്നും ആലോചിച്ച്……""""
""""എങ്കീ മോനിനി കൂടുതലൊന്നും ആലോചിക്യാൻ നിക്കണ്ട……. വേണേ ഗൗരിയേച്ചിയും ഒത്തുള്ള ഭാവി ജീവിതത്തെ പറ്റി ചിന്തിച്ചോ……"""""
അങ്ങനെ സംസാരിക്കുന്നതിനിടെ ഉണ്ണി പെട്ടെന്ന് എന്നോട് കുറച്ചൂടി ചേർന്ന് നിന്ന് മുഖത്ത് അല്പം നാണം ഒക്കെ വരുത്തി കൊണ്ട് തുടർന്നു….
"""""ഒന്ന് പോ കാശീ…….. വെറുതെ ആളെ വടിയാക്കാതെ……. അത്രയ്ക്ക് സുന്ദരിയായോ ഞാൻ??""""
അല്പം നാണം കലർന്ന ഒരു പുഞ്ചിരിയോടെ അവളത് ചോദിച്ചപ്പോ എനിക്കാദ്യം കാര്യം പിടികിട്ടീല്ല…… പിന്നെ വെറുതെ ഒന്ന് ഒളികണ്ണിട്ട് അകത്തേക്കുള്ള വാതിലിന് നേരെ നോക്കിയപ്പോ ഏട്ടത്തി അവിടെ നിൽപ്പുണ്ട്…….. അവള് അഭിനയം തുടങ്ങി, കൂടെ നിന്ന് കൊടുക്കാം…..
""""മ്മ്….""""
ഞാൻ അതെ എന്ന അർത്ഥത്തിൽ മൂളി
""""ശരിക്കും?? അപ്പോ നിന്റെ ഗൗരിയേട്ടത്തീനെകാട്ടും സുന്ദരിയായോ ഞാനിപ്പോ??""""
"""""മ്….. ഞാൻ കണ്ടിട്ടുളേല് വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണ് ഇപ്പോ നീയാ…… അത്രയ്ക്ക് ഭംഗിണ്ട് ഇപ്പോ നിന്നെ കാണാൻ"""""
അവളുടെ വലത്തേ കൈ ഇരുകൈ കൊണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു….
""""വെറുതെ പറയല്ലേ മോനേ…..പിന്നെ ഏറ്റോം സുന്ദരി….."""""
ഞാൻ പറഞ്ഞത് വിശ്വാസം വരാത്തത് പോലെ ഉണ്ണി പറഞ്ഞു, വീണ്ടും വീണ്ടും അവളെ പറ്റി ഏട്ടത്തി
💬 Comments
View all comments