Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ സ്വപ്നലോകത്ത് നിന്നും മടങ്ങി വന്നത്….
ഞാൻ അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു…… വെറുതെ
""""നീ രണ്ടൂസം പറമ്പിലേക്കൊന്നും വരണ്ട…… ഈ മുറിവൊക്കെ ഒന്ന് ഉണങ്ങട്ടെ……… പിന്നെ ഗൗരിക്കും കൊച്ചിനും ഒരു കൂട്ടും ആവൂല്ലോ…….. എന്തേലും ആവശ്യണ്ടേ ദേവകി വരും ട്ടോ……. വിളിച്ചാ മതി""""
അമ്മ പറഞ്ഞതിനെല്ലാം ഞാൻ തലയാട്ടി കൊണ്ട് സമ്മതം മൂളി, അങ്ങനെ പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് അമ്മ പറമ്പിലേക്ക് ഇറങ്ങാൻ നേരം കുഞ്ഞിനെ എടുത്തോണ്ട് ഞാനും കോലായി വരെ ചെന്നു…….
""""അച്ഛമ്മ പോയിട്ട് വരാട്ടോ കണ്ണാ……""""
എന്റെ കയ്യീ കിടക്കുന്ന കുഞ്ഞനൊരു ഉമ്മയും കൊടുത്ത് അമ്മ പോയി…… അമ്മ മുറ്റതേക്കിറങ്ങി പാടവരബത്തേക്കുള്ള വഴിയിലൂടെ നടന്നകലുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു…….
*********************
പല്ലുതേപ്പും പരിപാടികളും എല്ലാം തീർത്ത് പ്രഭാതഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ കുഞ്ഞനെ മുറിയിൽ കൊണ്ടുപ്പോയി കിടത്തിയിട്ട് ഏട്ടത്തിയും വന്ന് കഴിക്കാൻ ഇരുന്നു…..
കക്ഷി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഭക്ഷണം കഴിച്ചോണ്ടിരുന്നു
""""ഏട്ടത്തീ….."""""
"""മ്മ്……"""
ഞാൻ വിളിച്ചപ്പോൾ പുള്ളികാരി മുഖത്തേക്ക് നോക്കാതെ തന്നെ മൂളി
""""ഇന്നലെയെന്താ അങ്ങനെ പറഞ്ഞേ??""""
എന്റെയാ ചോദ്യം കേട്ടപ്പോ ഭക്ഷണത്തിൽ നിന്നും ശ്രദ്ധ മാറ്റി അവരെന്നെ ചോദ്യഭാവത്തിൽ നോക്കി….
""""അല്ല….. എന്നെ ഒരിക്കലും അങ്ങനെ കാണാൻ കഴിയൂലാന്ന് പറഞ്ഞില്ലേ…...അത്""""
ഉത്തരം ഇല്ലാത്തത് കൊണ്ടോ അതോ ഉത്തരം തരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടോ ഒന്നും മിണ്ടാതെ ഏട്ടത്തി വീണ്ടും തല താഴ്ത്തി ഇരുന്ന് കഴിക്കാൻ തുടങ്ങി….
ബാക്കിയുള്ള ഭക്ഷണം വേഗം കഴിച്ച് തീർത്ത ശേഷം പതിവിന് വിപരീതമായി ഞാൻ കഴിച്ച് തീരാൻ കാക്കാതെ പുള്ളിക്കാരി
💬 Comments
View all comments