Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
അവൻ ചിരിക്കുന്നു….
""""കുഞ്ഞൂസ് എന്നെ അച്ഛാന്ന് വിളിച്ചാ മതീട്ടോ….. ഇവരെല്ലാരും പറയണ പോലെ ചെറിയച്ഛൻ വേണ്ട….. മോന് ഒറ്റ അച്ഛനെ ഉണ്ടാവു, അത് ജന്മം തന്നതല്ലേലും ഈ ഞാനായിരിക്കും""""
"""""ക്യാ….ഷ്യാ…..ക്ക്…."""""
ചെക്കൻ അവന്റെ ഭാഷേല് എന്തൊക്കയോ തിരിച്ച് പറയണുണ്ട്, അവന്റെ അമ്മേടെ മനസ്സ് പോലെ തന്നെ അവൻ പറയണതും ഒന്നും മനസിലാവുന്നില്ല…..
അങ്ങനെ കുഞ്ഞനെ കളിപ്പിച്ചോണ്ടിരിക്കുമ്പോൾ ഏട്ടത്തിയെ കണ്ട് യാത്ര പറയാൻ പോയ ഉണ്ണി തിരിച്ച് വന്നു…..
""""ആ…..ഏട്ടത്തിയെ കണ്ടോ??""""
""""മ്……""""
അവളൊരു മൂളലിലൂടെ മറുപടി തന്നു
""""എന്ത് പറഞ്ഞു??""""
""""ഹാ...എന്ത് പറയാൻ….. ഒരു തരത്തിലും അടുക്കുന്നില്ലലോഡാ നിന്റെ ഏട്ടത്തിപെണ്ണ്……. എന്നെകൊണ്ട് പറ്റുന്ന പോലെയൊക്കെ ഞാൻ പറഞ്ഞു നോക്കി, പക്ഷെ………….
ഹ്മ്….നീ നോക്ക്, തീരെ അടുക്കൂല്ലാന്ന് ഉറപ്പായാ വിട്ടേക്ക്….."""""
അത് പറയുമ്പോ അവളുടെ മുഖത്തും വാക്കുകളിലും എല്ലാം വിഷമമായിരുന്നു, കേട്ടപ്പോ എനിക്കും എന്തോപോലെയായി….. ഇടയ്ക്ക് നല്ല പ്രതീക്ഷ വരും, ഇടയ്ക്ക് തീരെ ഇല്ലാതാവുന്നു…….
""""ശരിയെടാ…..ഞാൻ ഇറങ്ങട്ടെ, നീ ഒഴിവ് പോലെ ഒരുദിവസം അങ്ങോട്ടിറങ്ങ്……. രമേശേട്ടനുമായി ഒന്ന് കൂടാലോ….""""
""""ഓ….ശരി"""""
എന്റെ കയ്യിൽ കിടക്കുന്ന കുഞ്ഞനും എനിക്കും നെറ്റിയിൽ ഓരോ സ്നേഹചുംബനം നൽകിയിട്ട് ഉണ്ണി ഇറങ്ങി…. കുറച്ചുനേരം കൂടെ കുഞ്ഞന്റെ കൂടെ ഇരുന്നിട്ട് ഞാനും പുറത്തേക്കിറങ്ങി…..
വെറുതെ ഒന്ന് കറങ്ങി വരാം എന്ന് കരുതിയാണ് ഇറങ്ങിയതെങ്കിലും പുഷ്കരേട്ടനും കൂട്ടരും ചൂണ്ടയിട്ട് ഇരിക്കുന്നത് കണ്ടപ്പോൾ അവരുടെ കൂടെ കൂടി, പിന്നെ സമയം പോയതറിഞ്ഞില്ല…… അവര് ചൂണ്ടയിൽ മീൻ കൊത്താൻ കാത്തിരിക്കുന്നതിനിടയിൽ ഓരോന്ന് പിടിപ്പിക്കുന്നുമുണ്ട്, നിർബന്ധിച്ചെങ്കിലും അതിന് കൂടാതെ ഞാൻ ചൂണ്ടയിട്ട് മീൻ പിടിച്ചോണ്ടിരുന്നു….
ഓരോ കഥയും പറഞ്ഞ് മീൻ പിടിച്ച് സമയം പോയതറിഞ്ഞില്ല, ഒടുക്കം പിടിച്ചതിൽ നിന്നും കുറച്ച് മീനും എടുത്ത് എല്ലാരോടും യാത്ര പറഞ്ഞ് മടങ്ങുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു…… പോവുന്ന വഴി അമ്മാവന്മാരുടെ വീട്ടില് കയറി കുറച്ച് മീൻ അമ്മായിയെ ഏൽപ്പിച്ചു, സുധിക്ക് പുഴമീൻ എന്ന് പറഞ്ഞാ ജീവനാ……
അവൻ പണിക്ക് പോയതാണ്, എന്തായാലും കുറച്ച് നേരം അമ്മാവന്മാരുടെ കൂടെയിരുന്ന് കഥ പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്…
വീട്ടിൽ എത്തുമ്പോൾ ശിവേട്ടൻ പുറത്ത് തിണ്ണയിൽ ഇരിപ്പുണ്ടായിരുന്നു…..
പുള്ളി """"കയ്യിലെന്താ??"""
💬 Comments
View all comments