0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5596

കിട്ടാനാണ് പിടിച്ച് വലിച്ചതെങ്കിലും ഇപ്പോ എനിക്ക് നേരെ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഏട്ടത്തി ഒന്നും മിണ്ടാതെ കിടന്നിട്ടും എനിക്ക് ചോദിക്കാനായില്ല…… അല്പനേരം അങ്ങനെ കണ്ണിൽ തന്നെ നോക്കിയ ശേഷം ഞാൻ മാറി ഒരു മൂലയിലേക്ക് കിടന്നു….. അന്ന് ഏട്ടത്തി ഞാൻ അവരുടെ ശരീരം മോഹിച്ചാണോ ഈ പിന്നാലെ നടക്കുന്നത് എന്ന് ചോദിച്ചതാണ് പെട്ടെന്ന് എന്റെ മനസ്സിലേക്ക് കടന്നു വന്നത്….. ഇപ്പോഴും അതായിരിക്കുമോ തോന്നി കാണുക?? അതാണ് എന്റെ ഉള്ള ധൈര്യം മുഴുവൻ ചോർത്തിയത്….
ഞാൻ പിന്നെ ഒന്നും മിണ്ടാതെ കിടന്നു…..

കുറച്ചുനേരത്തേക്ക് മുറിയിൽ ഫാൻ കറങ്ങുന്ന ശബ്ദം മാത്രം, ഞാൻ അത് തന്നെ ശ്രദ്ധിച്ചു കിടന്നു….. പെട്ടെന്നാണ് ഏട്ടത്തി സംസാരിച്ച് തുടങ്ങിയത്

""""""എന്റെ കുഞ്ഞിന് ഒറ്റ അച്ഛനെ ഉള്ളു, അത് നീയാ""""""
എനിക്കരികിലേക്ക് നീങ്ങി കിടന്നുകൊണ്ട് എന്റെ ചെവിയിലായി ഏട്ടത്തിയത് പറഞ്ഞപ്പോ ഒരു നിമിഷത്തേക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയെങ്കിലും സംശയങ്ങൾ അതിനെല്ലാം മുകളിൽ നിന്നു….

""""""എങ്ങനെ??""""""
ഒട്ടും സമയം കളയാതെ ഞാൻ ചോദിച്ചു…

"""""അതിന് എന്റെ കഴുത്തിൽ താലി കെട്ടിയേ പിന്നെ എന്നാ മോൻ ബോധത്തോടെ വന്ന് കിടന്നിട്ടുള്ളെ??നമ്മള് വീണ്ടും സംസാരിക്കാനൊക്കെ തുടങ്ങിയെ പിന്നെയല്ലേ കള്ളുകുടി കുറച്ചേ""""""

ഈശ്വരാ…...അപ്പോ കള്ളും കുടിച്ച് ബോധം ഇല്ലാതെ ഞാൻ……..അയ്യോ……….ഛെ………

"""""" അങ്ങനെ ബോധല്യാണ്ട് വന്നൊരു ദൂസം നീ ഒപ്പിച്ചെന്റെയാ ആ തൊട്ടിലിൽ കിടക്കണെ……….. കൂടുതൽ ആലോയ്ക്കണ്ട, നിന്റെ തന്യാ……. ശിവേട്ടനുമായിട്ട് അങ്ങനൊരു ബന്ധോന്നുല്യ""""""
ജീവിതത്തിൽ ആദ്യമായി സന്തോഷം അധികമായി തട്ടിപോവുമോ എന്ന് തോന്നിയ നിമിഷം…. കുഞ്ഞന്റെ അച്ഛൻ ഞാനാണെന്ന് ഏട്ടത്തിയുടെ വായിൽ നിന്ന് തന്നെ കേട്ടു, പോരാത്തതിന് അവരും ശിവേട്ടനുമായി യാതൊരു ബന്ധവും ഇല്ലാന്നും…. ഇതിൽപരം എന്ത് വേണം….

"""""എന്താ ഒന്നും മിണ്ടാതെ…. വിശ്വാസല്യേ??"""""
എല്ലാം കേട്ട് ഞാൻ ഒന്നും മിണ്ടാതെ തരിച്ചിരിക്കുന്നത് കണ്ട് ഏട്ടത്തി ചോദിച്ചു

കുറച്ചു നേരം ഞാൻ മറുപടി ഒന്നും കൊടുക്കാതെ ഏട്ടത്തിയുടെ കണ്ണിൽ തന്നെ നോക്കി കിടന്നു…..
ഒടുക്കം ഞാൻ മൗനം ഭേധിച്ചു, ഉള്ളിൽ അതിരില്ലാത്ത സന്തോഷം തോന്നിയെങ്കിലും ഏട്ടത്തിയോട് മാപ്പ് പറയാനാണ് തോന്നിയത്

"""""ഏട്ടത്തി…….. എങ്ങനാ ഇതിന് മാപ്പ് പറയാന്നറിയില്ല…….. ഞാൻ ചെയ്തത്

💬 Comments

View all comments