Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]
ഇത്രേം പറഞ്ഞത്…… ഞാൻ എല്ലാം കേട്ടോണ്ട് പിന്നിലൂടെ കെട്ടിപ്പിടിച്ച് കിടന്നു
"""""ഇതായിര്ന്നോ സത്യം പറയാണ്ട് ന്ന് പറഞ്ഞേ??"""""
എന്റെയാ ചോദ്യത്തിന് കക്ഷി അല്ല എന്ന രീതിയിൽ മൂളി….
""""പിന്നെ??""""
ഏട്ടത്തി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നു,
ഇടുപ്പിലൂടെ കയ്യിട്ട് തന്നെ ഞാൻ ഏട്ടത്തിയെ എനിക്ക് നേരെ തിരിച്ച് കിടത്തി…
"""""ഇനി പറാ…..എന്താ ആ വല്യ സത്യം??"""""""
"""""അത് പിന്നെ……..അതില്ലേ……."""""
""""ഹാ പറാ ന്ന്"""""
ഏട്ടത്തി തപ്പി കളിച്ചപ്പോ ഞാൻ ഇടയ്ക്ക് കയറി, ഇതുവരെ നടന്നത് മൊത്തം വല്യ മടിയൊന്നും കാണിക്കാതെ തുറന്ന് പറഞ്ഞ ആൾക്ക് ഇത്ര മടിതോന്നാൻ മാത്രം എന്താന്നാണ് എന്റെ പേടി…
"""""അതില്ലേ…… ഞാൻ പറഞ്ഞില്ലേ നിക്ക് എല്ലാം തുറന്ന് പറയണോന്ന് ണ്ടായിരുന്നു, പക്ഷെ അത് എങ്ങനെ…………….. മുഖത്ത് നോക്കി പറയാനൊരു ചമ്മല്, അതോണ്ട് നേരത്തെ മുറീലേക്ക് വന്നപ്പോ നീ ഉറങ്ങീട്ടിലെന്ന് അറിഞ്ഞോണ്ടാ ഞാൻ വാവേനോട് പറയണ പോലെ കാര്യം പറഞ്ഞത്""""""
""""""എടി കള്ളീ…… അപ്പോ എന്നെ കേൾപ്പിക്കാൻ വേണ്ടിയായിരുന്നു ലേ ഒക്കെ…….ഏഹ് ഏഹ് ഏഹ്……."""""""
നാണിച്ച് മുഖം വെട്ടിക്യാൻ നോക്കിയപ്പോൾ അതിന് സമ്മതിക്കാതെ ഇരുകൈ കൊണ്ടും മുഖം പിടിച്ച് എനിക്ക് നേരെ ആകികൊണ്ട് ഞാനത് പറയുമ്പോ എന്റെ പെണ്ണിന്റെ മുഖം വീണ്ടും ചുവന്ന് വന്നു….
""""മ്മ്….""""
ഏട്ടത്തി അതെ എന്ന് മൂളി
""""""എങ്കി ഇനി നമക്കെടേല് ഒരു മറേം വേണ്ട……. എനിക്ക് നീ നിനക്ക് ഞാൻ, നമക്കെടേൽ നമ്മടെ കുഞ്ഞൻ മാത്രം……… നമ്മള് മൂന്നാളുമായി നമ്മടെ മാത്രമായിട്ടുള്ള ലോകം, അങ്ങനൊരു ലോകത്തേക്ക് എന്റെ കൂടെ വരോ??"""""""
പെട്ടെന്ന് ഞാനത് ചോദിച്ചതും ഏട്ടത്തിയുടെ മുഖം മാറി, ആ മുഖഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തി……….
"""""വരും…""""""
അല്പനേരം മൗനം പാലിച്ച ശേഷം ഏട്ടത്തി പറഞ്ഞു, അത് കേട്ടപ്പോ എന്റെ ശ്വാസം വീണ്ടും നേരെയായി
"""""പക്ഷെ അതിന് മുന്നെ അമ്മേം ശിവേട്ടനും സമ്മതിക്കണം…….. ന്റെ അമ്മേനെ കണ്ട ഓർമ പോലൂല്യ നിക്ക്, ഇവിടത്തെ അമ്മ എനിക്കെന്റെ സ്വന്തം അമ്മ തന്ന്യാ…...ആ അമ്മേനെ വിഷമിപ്പിച്ചിട്ട് നമ്മക്കൊരു ജീവിതം വേണ്ട…""""""
ഏട്ടത്തി പറഞ്ഞ് പറഞ്ഞ് കരച്ചിലിലേക്കാണ് പോവാൻ പോവുന്നതെന്ന് തോന്നിയത് കൊണ്ട്
💬 Comments
View all comments