0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 5530

ണ്ടായിട്ടും ഒന്നും നടന്നില്ലേ??""""
അവൻ ഒരു പുച്ഛ ഭാവത്തിൽ ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി…..

""""പക്ഷെ വേറെ സംഭവണ്ടായി…..""""

""""എന്താ??""""
സുധി ആകാംഷയോടെ ചോദിച്ചു

""""അതില്ലേ…… എനിക്ക് ഇഷ്ടാന്ന് ഞാൻ പറഞ്ഞ്….""""

""""എന്നിട്ട്??ഗൗരിയേച്ചി എന്ത് പറഞ്ഞ്??"""

""""ഒന്നും പറഞ്ഞില്ലേലും അവർക്കും എന്നെ ഇഷ്ടാന്ന് ഉറപ്പായി""""

""""എന്നിട്ടാണോ കോപ്പേ നീയിങ്ങനെ മൂട്ടീ വെയിലടിച്ചിട്ടും കിടന്നുറങ്ങണെ……. നിന്റെ പെണ്ണിനേം കൂട്ടി എങ്ങോട്ടേലും പോടാ…. നീയാഗ്രഹിച്ച പോലെ…….. ഇത്രയ്ക്കൊകെ നടന്നിട്ടാ അവൻ ഒന്നും ഇല്ലാത്ത പോലെ ഇരിക്കണേ…""""

""""എടാ…..അങ്ങനല്ല…… ഏട്ടത്തി ഇഷ്ടാന്ന് സമ്മതിച്ചിട്ടില്ല്യ""""

""""ഉഫ്…… എന്റെ പൊന്നുമോനേ…… നിങ്ങടെ കാര്യത്തീ ഇടപ്പെട്ടാ എനിക്കും വട്ടാവും….. അതോണ്ടേ നിങ്ങളായി നിങ്ങടെ പാടായി……. മോൻ കൊച്ചിനെ പിടി…… ഞാൻ പോണ്…… കോപ്പ്""""
അല്പം ദേഷ്യത്തോടെ കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്നിട്ട് സുധി പറഞ്ഞു…..

""""നിന്റെ തലയ്ക്ക് കുഴപ്പോന്നും ഇല്ലല്ലോ??""""
കുഞ്ഞിനെ തന്നിട്ട് പോവാൻ നേരം സുധി ചോദിച്ചപ്പോ ആദ്യം ഞാൻ കരുതിയത് എന്നെ കളിയാക്കിയതാന്നാ….. പിന്നെയാണ് തലയിലെ മുറിവിന്റെ കാര്യം ഓർത്തത്……
ഇല്ലെന്ന് ഞാൻ തലയാട്ടി…..

""""പിന്നെ…… ഇത്രേം ആയ സ്ഥിതിക്ക് വിടണ്ട…...മുറുക്കെ പിടിച്ചോ……. നിന്റെ പെണ്ണ് നിന്റെ കൂടെ വരും""""
മുറിക്ക് പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞ് നോക്കി സുധി പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു…… ഇതുവരെ ഇല്ലാത്തൊരു പ്രതീക്ഷ ഇപ്പോ എനിക്കുമുണ്ട്….

""""പോട്രാ…..ഒന്ന് പോയി കിടക്കണം….. വൈകീട്ട് പണിണ്ട്""""

""""മ്മ്……."""

സുധി പുറത്തേക്കിറങ്ങി പോയിട്ടും ഞാൻ കുഞ്ഞിനേം പിടിച്ച് വെറുതെ അങ്ങനെ കട്ടിലിലിരുന്നു…. ഏട്ടത്തിയുടെ മനസ്സിലെന്താണെന്നറിയണം, എന്ത് വില കൊടുത്തും അവരുടെ മനസ്സ് മാറ്റണം……. അതായിരുന്നു മനസ്സിൽ നിറയെ………..
***********

""""ആ…… നീയെണീറ്റോ??"""""
അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ സ്വപ്നലോകത്ത് നിന്നും മടങ്ങി വന്നത്….
ഞാൻ അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു…… വെറുതെ

""""നീ രണ്ടൂസം പറമ്പിലേക്കൊന്നും വരണ്ട…… ഈ മുറിവൊക്കെ ഒന്ന് ഉണങ്ങട്ടെ……… പിന്നെ ഗൗരിക്കും കൊച്ചിനും ഒരു കൂട്ടും ആവൂല്ലോ…….. എന്തേലും ആവശ്യണ്ടേ ദേവകി വരും ട്ടോ……. വിളിച്ചാ മതി""""
അമ്മ പറഞ്ഞതിനെല്ലാം ഞാൻ തലയാട്ടി കൊണ്ട് സമ്മതം മൂളി, അങ്ങനെ പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് അമ്മ പറമ്പിലേക്ക് ഇറങ്ങാൻ നേരം കുഞ്ഞിനെ എടുത്തോണ്ട് ഞാനും കോലായി വരെ ചെന്നു…….

""""അച്ഛമ്മ പോയിട്ട് വരാട്ടോ കണ്ണാ……""""
എന്റെ കയ്യീ കിടക്കുന്ന കുഞ്ഞനൊരു ഉമ്മയും കൊടുത്ത് അമ്മ പോയി…… അമ്മ മുറ്റതേക്കിറങ്ങി പാടവരബത്തേക്കുള്ള വഴിയിലൂടെ നടന്നകലുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു…….
*********************

പല്ലുതേപ്പും പരിപാടികളും എല്ലാം

💬 Comments

View all comments