0%

Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]

Author : Kambikathakal Read All Parts 1.5K

ഒരു ഓട്ടോറിക്ഷ എടുക്കാടീ എന്നിട്ട് നിന്നേമിരുത്തി ടൗൺ മൊത്തോം കറങ്ങാം ............"
സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വരുവായിരുന്നു.

"പോ അവ്ട്ന്ന് .ഞാൻ മിണ്ടൂല........''

.ചിറി കോണിച്ചു കൊണ്ട് 29 വയസ്സുള്ള എന്റെ കൗമാരക്കാരി എന്നെ നോക്കാതെ പിണങ്ങി നിക്കുവാണ്.

"എന്റെ ഗീതു നീ വളർന്ന് വരുമാണോ അതോ കൊച്ചായി കൊച്ചായി വരുന്നോ?..........."

"ഓ കണ്ടിട്ടെന്ത് തോന്നുന്നു......"

ഗീതു ശബ്ദമൊന്ന് കടുപ്പിച്ചു......

"ആഹ് കണ്ടാൽ നല്ല മുഴു...... മ് വളർച്ചയൊണ്ട് പക്ഷെ പെരുമാറ്റിത്തിൽ LKG പിള്ളേരും തോറ്റു പോവും .........."

വാവിട്ട വാക്കിനെ ഗീതു അറിയാതെ തന്നെ തിരിച്ച് പിടിച്ച് പറ്റിയ അമളി മറയ്ക്കുകയായിരുന്നു ഞാൻ..
പുള്ളിക്കാരി ദേഷ്യത്തിലായിരുന്നോണ്ടാവും ശ്രദ്ധിക്കാത്തത് .

"ഓഹോ കല്യാണം കഴിഞ്ഞ് 5 വർഷം കഴിഞ്ഞപ്പഴാണോ ഇതൊക്കെ ശ്രദ്ധിക്കുന്നത്. വേണ്ടേൽ പൊക്കൊ ....."

ഗീതുവിലെ നാഗവല്ലി മിന്നി മാഞ്ഞ ഒരു നിമിഷമായിരുന്നു അത്.
ഈശ്വരാ ഇവളിതെന്തോന്ന് ഇതും അസുഖത്തിന്റെ ലക്ഷണമാണോ ദൈവമേ ........

കുട്ടിത്തം ഗീതൂന്റെ കൂടപിറപ്പായിരുന്നെങ്കിലും പണ്ട് ഇത്രയൊന്നുമില്ലായിരുന്നു. പെട്ടെന്നുള്ള ഈ ദേഷ്യവും പുതിയ രീതികളാണ്.....

പിന്നെ ഒന്നും ഞാൻ മിണ്ടാൻ പോയില്ല. അടുത്തുള്ള ഐസ്ക്രീം ഷോപ്പിൽ നിന്ന് ഒരു ബട്ടർ സ്കോച്ച് കൊണ്ട് ഗീതുവിന് നൽകുകയായിരുന്നു. Be silent and let your actions Speak എന്നാണല്ലൊ.

ഗീതൂന്റെ സ്വഭാവം വെച്ച് ഐസ്ക്രീം താജ് മഹാലിന് തുല്യമായിരുന്നു , പിണക്കം മാറാൻ.

മഴ കുറഞ്ഞതും നമ്മൾ വീട്ടിലേക്ക് തിരിച്ചു. വരുന്ന വഴിയിൽ മൊത്തോം PR ആകാശിന്റെ സാഹസിക കഥകളായിരുന്നു. പെണ്ണ് വീട്ടിലെത്തും വരെ നാക്ക് വായിലിട്ടിട്ടില്ല. കണ്ണീക്കൂട പൊന്നീച്ച പറന്ന്.

💬 Comments

View all comments