Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]
മുന്താണി ഗീതൂന്റെ കൊച്ച് വയറിലൂടെ ഉള്ളിലേയ്ക്ക് ഇറക്കുമ്പോൾ ഒരു പ്രത്യേക സംതൃപ്തി ഞാനനുഭവിച്ചിരുന്നു. കൊച്ചു കുട്ടികളെ ഒക്കെ അണിയിച്ചൊരുക്കി നിറുത്തുമ്പോൾ തോന്നുന്ന പോലെ, ഒരു സന്തോഷം. അങ്ങനെ ഒരുക്കി അവളെ കണ്ണാടിക്ക് മുമ്പിലേയ്ക്ക് കൊണ്ട് നിറുത്തുമ്പോഴും അവൾ ആദ്യം നോക്കുന്നത് എന്തോ വലിയ പണി ചെയ്ത പോലെ വിയർത്തു കുളിച്ച്നിൽക്കുന്ന എന്റെ പ്രതിബിംബത്തിലേയ്ക്കാണ്.
"ഹൊ ജിമ്മില് പോയ് 50 kg എടുത്താൽ പോലും എന്റെ കണവൻ ഇങ്ങനെ വിയർക്കില്ലല്ലോ ...."
ഒരിക്കലിങ്ങനെ പറഞ്ഞ് കവിളിലൊരുമ്മയും തന്ന സംഭവം ഓർത്ത് പോയ് ....
" ഓഹോ ഉണർന്നിരുന്ന് സ്വപ്നം കാണുവാണോ ....അങ്ങോട്ടെണീക്കെന്റെ ഗോവിന്ദേട്ടാ ....."
അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ണാടിയിലൂടെ നോക്കി ഗീതു പറഞ്ഞു.
"ഇന്നലെ എന്തുവാ പറഞ്ഞേ കുംഭകർണ്ണന്റെ അമ്മായീടെ മോളെന്നോ, അമ്മായിടെ മോളൊന്നുമല്ലാ, ഭാര്യയാ .... ദേ ഈ കിടക്കുന്ന കുംഭകർണ്ണന്റെ ഭാര്യ ....... "
കട്ടിലിലിരുന്ന് കണ്ണാടി നോക്കി തല തോർത്തവേ അവൾ തിരിഞ്ഞ് എന്നെ നോക്കി കാലിലൊരു നുള്ളും വച്ച് തന്ന് പറഞ്ഞു.
പുതപ്പ് മാറ്റി കൈയ്യൊക്കെ വലിച്ച് നീട്ടി ഒരു കോട്ടുവായൊക്കെ ഇട്ടപ്പൊ ആ ഉറക്കച്ചടവങ്ങ് പോയി
" അതവിടെ നിക്കട്ടെ എന്നുമുതലാ എന്റെ ഭാര്യ ഒറ്റയ്ക്ക് സാരിയുടുക്കാനൊക്കെ പഠിച്ചേ...." ശരീര വടിവൊക്കെ കൃത്യമായി എടുത്തു കാണുന്ന രീതിയിൽ വളരെ മനോഹരമായി ഗീതു സാരി ഉടുത്തിരിക്കുന്നത് കണ്ട് എനിക്ക് ചോദിക്കാതിരിക്കാനായില്ല.........
"ഏട്ടനുറങ്ങട്ടേന്ന് കരുതി........"
നാണം കൊണ്ട് ഒരു പുഞ്ചിരി അവളുടെ തത്തമ്മ ചുണ്ടുകളിൽ വിരിഞ്ഞെങ്കിലും അതു മറച്ച് പിടിച്ച് അവൾ മറുപടി പറഞ്ഞു.
തോർത്തിയ ടൗവ്വലെടുത്ത് അവൾ തലയിൽ
💬 Comments
View all comments