Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
മുറി പൂട്ടി നാമം ജപിക്കുന്നതൊക്കൊ അവൾ കേട്ടിട്ടുണ്ട്. അരവിന്ദിനോട് പറഞ്ഞപ്പൊ അവനും നിങ്ങള് പറഞ്ഞത് പോലാ അവളോട് പറഞ്ഞത് "
"എന്ത്...?"
"വയസ്സാവുമ്പൊ ഉള്ള ഇളക്കമാണെന്ന്. "
"ആഹ്....."
"പക്ഷെ ഇതതൊന്നുമല്ല ശങ്കരേട്ടാ ....എന്തോ അവരുടെ മനസ്സിലുണ്ട്. അത് നടത്താനാണ് മുത്തശി കല്യാണം ഇങ്ങോട്ട് മാറ്റാൻ നിർബന്ധം പിടിച്ചത്. എനിക്കെന്തോ നമ്മളെല്ലാം മുത്തശ്ശീടെ ബോർഡിലെ കരുക്കളായാണ് തോന്നുന്നത്. "
"എന്ത് ന്ന് .....? "
"കരുക്കൾ "
"കരു അല്ല കുരു. പോടി എണീറ്റ് ........"
"അല്ലാ.. നമ്മളെ എല്ലാം ഇവിടെ വിളിച്ച് വരുത്തിയത് എന്തിനോ ഉപയോഗിക്കാൻ വേണ്ടിയാണെന്നൊരു തോന്നൽ. മ്.... ? എന്താ ഇങ്ങനെ നോക്കുന്നത് ? ഇതെല്ലാം കേട്ട് മിഴിച്ച് ഇരിക്കുന്ന ശങ്കറിനോട് അവൾ ചോദിച്ചു......."
"ഏയ് ഒന്നുമില്ല..... "
"ഓ....... എങ്കിൽ പിന്നെലൈറ്റണക്ക് മനുഷ്യാ മിഴിച്ചിരിക്കാതെ .... " അനു കുഞ്ഞിനെ മെല്ലെ നീക്കി കിടത്തി കൊണ്ട് പറഞ്ഞു.
"ഡീ നീ കുറച്ച് വെള്ളമെടുത്തിട്ട് വാ ദേ ഇതില് തീർന്നു." മേശമേലിരുന്ന കൂജ പൊക്കി ശങ്കർ പറഞ്ഞ് .
"ഓഹോ അത് തീർത്തോ ...... ഇനി ഞാൻ താഴെ പോണം ....."
"നീ ഒന്നെടുത്തിട്ട് വാ... ദാഹിച്ചിട്ടല്ലേ.... "
അനു ശങ്കറിനെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് കൂജയും വാങ്ങി പുറത്തേക്കിറങ്ങി. കോണി പടികളിറങ്ങി അടുക്കളയിലെത്തി. കലത്തിൽ നിന്ന് വെള്ളം കൂജയിൽ നിറക്കവെ അവൾക്ക് മുമ്പിലുള്ള തന്റെ നിഴലിന് വലിപ്പം വയ്ക്കുന്ന പോലെ തോന്നി. ഒരു നിമിഷം അ നൂന്റെ ഹൃദയമിടിപ്പ് നിന്നു.ധൈര്യം സംഭരിച്ച് തിരഞ്ഞ് നോക്കിയതും തന്റെ തൊട്ടു മുന്നിലായി വെളിച്ചത്തെ മറച്ച് ഒരു രൂപം കണ്ട് അവൾ നിലവിളിച്ചെങ്കിലും ആ ഒച്ച മുഴുവൻ ആ രൂപത്തിന്റെ കയ്പത്തിക്കുള്ളിൽ അമർന്ന് ഇല്ലാതെയായി...
"എടീ ഇത് ഞാനാ .... നീ ഒച്ച വയ്ക്കാതെ ..... "
"എന്റെ ജീവൻ പോയി. നിങ്ങൾക്കെന്തിന്റെ കേടാ മനുഷ്യാ.... ?"
"മോനൊള്ളോണ്ട് റൂമില് വച്ചെന്തായാലും പറ്റില്ല. വെളിയിൽ വിളിച്ചാൽ നീ വരുകേമില്ല. അപ്പൊ പിന്നെ ഇതേ ഉള്ളൊരു വഴി. " അനൂനെ ചേർത്ത് പിടിച്ച് ശങ്കർ പറഞ്ഞു.
"ആഹാ അത്രയ്ക്ക്
💬 Comments
View all comments