Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞിനെ പോലെ ആ രൂപം നിലത്ത് കിടന്ന ഷാളിനെ നോക്കി ആടുകയും ചിരിക്കുകയും മുരണ്ട് കൊണ്ട് ഏതോ ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അന്തരീക്ഷം ഭയാനകവും പൈശാചികവുമായി തീർന്ന പോലെ . ഗൗളികൾ പോലും ഓടി ഒളിച്ചു. അത് കൈകൾ കെട്ടി ചമ്രം പിണഞ്ഞ് ,ചുറ്റിനും നോക്കി ,ചിരിച്ചും സംഭ്രമിച്ചും പിറുപിറുത്തു കൊണ്ടിരുന്നു. ഷാൾ എടുത്ത് നീട്ടി പിടിച്ച് അത് അതീവ ശ്രദ്ധയോടെ മടക്കാൻ തുടങ്ങി. അതോടൊപ്പം ഇടയ്ക്ക് നായയെ പോലെ ചുറ്റിനും നോക്കുന്നുമുണ്ട്. അല്പ സമയത്തെ ശ്രമത്തിന് ശേഷം അത് തന്റെ ജോലി പൂർത്തിയാക്കി. ആ പരുത്തി ഇപ്പോൾ ശരിക്കും ഒരു ത്രികോണമായി കാണപ്പെട്ടു. തുണിയിൽ തീർത്ത ത്രികോണത്തെ മെല്ലെ തറയിൽ വച്ച ശേഷം ആ രൂപം അതിനെ നി റഞ്ഞ ചിരിയോടെ നോക്കി ആടി. കൈകൾ ഭ്രാന്തമായ ചലിപ്പിച്ച് ഏതോ ബാലിശമായ ആംഗ്യ ചുവട് കാണിച്ച ശേഷം ചുറ്റിനും നോക്കി എന്തോ ഉറപ്പ് വരുത്തി. എന്നിട്ട് വെളുക്കെ ചിരിച്ച് കൊണ്ട് പതിയെ ആ ത്രികോണത്തിന്റെ വെട്ട് വരുന്ന കൂർത്ത ഭാഗം പൊക്കി തുറന്നു. മടക്ക് നിവർന്നു. ഇപ്പോൾ അത് രണ്ട് ത്രികോണമായ് കാണപ്പെട്ടു. അതിന്റെ ഒത്ത നടുക്ക് തുണി ചുരുണ്ട് ഒരു മുഴ പോലെ തോന്നിച്ചു.
അത് കണ്ടതും ആ രൂപത്തിന്റെ കണ്ണുകൾ വിടർന്നു. അമൂല്യമായ എന്തോ കിട്ടിയ പോലുള്ള ചേഷ്ട്ടകൾ അത് കാണിച്ചു. ഒരു വിധം നിലയ്ക്ക് വന്ന ആ രൂപം ഇപ്പോൾ ആ തുണി നോക്കി അവ്യക്തമായ രീതിയിൽ മൂളാൻ തുടങ്ങി. പൈശാചിക സ്വരമാണെങ്കിലും സാന്ത്വനിപ്പിക്കുന്ന ഈണമായിരുന്നു അതിന്.
💬 Comments
View all comments