Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
പക്ഷെ ഭാമയ്ക്ക് ഉത്തരങ്ങൾ വേണമായിരുന്നു. ഭയം അവളെയും കീഴ്പ്പെടുത്തുമെന്ന് അവൾക്കറിയാം. പക്ഷെ ഇതിനെല്ലാം ഒരു എക്സ്പ്ലനേഷൻ ലഭിച്ചാൽ ഭയത്തെ ഇല്ലാതാക്കാം.
"ഹു ആർ യു ...? " മുമ്പിലേക്ക് നടന്ന് ഭാമ ചോദിച്ചു.
ഇവളെന്ത് ഭാവിച്ചാണെന്ന് കരുതി അവർ ഭാമയെ തടയാൻ ശ്രമിച്ചെങ്കിലും മുമ്പിലേക്ക് പോവാൻ ഭയന്ന് അവർ അവിടെ തന്നെ നിന്നു.
"പറ ... എന്താ നീ ഒന്നും മിണ്ടാത്തത്?"
നിശ്ചലമായ നിഴലിനെ നോക്കി ഭാമ ചോദിച്ചു. താൻ മുമ്പിലേക്ക് പോകുമ്പോഴും നിഴൽമുകളിലേക്ക് വരാത്തത് അതിശയത്തോടൊപ്പം അല്പം ധൈര്യവും ഭാമയ്ക്ക് നൽകി.
എന്നാൽ അടുത്ത ഒരടി ഭാമ വച്ചതും നിഴൽ ഒരടി താഴെക്ക് വച്ചു. പരീക്ഷണാർത്ഥം ഭാമ വീണ്ടും നിഴലിനരികിലേക്ക് അടി വച്ചു. നിഴൽ അകലേയ്ക്കും.
"വൗ....നിനക്കും ഭയമാണല്ലേ.... " ഭാമ കളിയാക്കി ചിരിച്ചു.
"You fear this door more than we do. യു ഫിയർ ദിസ് ഡോർ മോർദാൻ വീ ഡു .." അതാണ് നീ ഇരുട്ടിൽ ഒളിച്ച് നിൽക്കുന്നത്.
"യൂ വിൽ സഫർ........! "
ഭാമ പടികൾക്കരികിലേക്ക് ഓടി ചെന്നതും ആ രൂപം അവിടെ നിന്നും ഓടി അകന്നു.
കോണി പടികൾക്ക് മുകളിൽ നിന്ന് താഴോട്ട് നോക്കിയ ഭാമയുടെ മുഖത്ത് സംശയങ്ങൾ നിറഞ്ഞു .
"എന്താടി ആരാത് ..." പേടിച്ചരണ്ട് കെട്ടിപിടിച്ചോടി വന്ന ശർമീം ആവണീം ചോദിച്ചു.
"അ... അറിയില്ല ചേച്ചി.... ഞാൻ ഞാൻ ശരിക്കും കണ്ടില്ല. അത് ഓടി പോയി. "
"വേണ്ട. ഇനി ഒരു നിമിഷം ഇവിടെ നിക്കണ്ട. വാ നമ്മുക്ക് പോവാം. ആ താക്കോല് നീ എടുത്തടുത്ത് തന്നെ വെച്ചേക്ക് . ഞാനില്ല ഇനി ഈ പണിക്ക് ..... " ആവണി പറഞ്ഞു.
"ശരിയാ തത്കാലം നമ്മുക്ക് പോവാം." ശർമി സംഭ്രമിച്ച് നിന്ന ഭാമയുടെ കൈകൾ വലിച്ച് കൊണ്ട് പോയി. അന്ന് മൂവരും ഒരുമിച്ചാണ് കിടന്നത്...
.........
കല്യാണ തിരക്കിൽ മറ്റു കാര്യങ്ങളെല്ലാം ആ വീട്ടിലെ എല്ലാവരും മറന്നു. വലിയൊരാഘോഷത്തിന് ഒരുങ്ങുന്ന പോലെ ആ വീട് ഉടുത്തൊരുങ്ങാൻ തയ്യാറായിരുന്നു.
"എണീക്ക് ഗീതു..... നേരം എത്രായെന്നറിയോ." കയ്യിലിരുന്ന ചായ
💬 Comments
View all comments