Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 12 [Smitha]
ചോദിച്ചു.
“ആഹ്!”
എന്‍റെ ചോദ്യം കേട്ട് അദ്ദേഹം പെട്ടെന്ന്‍ ഞെട്ടിയുണര്‍ന്നത് പോലെ എന്നെ നോക്കി.
“ഞാന്‍ ..നമ്മള്‍ ..നമ്മള്‍ മുമ്പ് ഒരിക്കല്‍ ഇവിടെവെച്ച് ..ഈ വീടിന്‍റെ പുറത്ത് വെച്ച് കണ്ടില്ലേ?”
“ഉവ്വ്..കണ്ടിരുന്നു,”
ഞാന്‍ പറഞ്ഞു.
“അന്ന്‍ അച്ഛനോട് ഞാന്‍ അകത്തേക്ക് വിളിച്ചപ്പോള്‍ ..എന്തോ തിരക്കുണ്ട് എന്ന് പറഞ്ഞ് അച്ഛന്‍ കയറിയില്ല...”
“ഓ! ഓക്കേ ഓര്‍ക്കുന്നു ..എല്ലാം ഓര്‍ക്കുന്നു..”
“ഇരിക്ക് ഫാദര്‍!”
ഞാന്‍ പറഞ്ഞു.
“ഇല്ല ..ഇല്ല ..”
വീണ്ടും ജയകൃഷ്ണനെ നോക്കി അദ്ദേഹം പറഞ്ഞു.
“ഇന്ന്‍ ഒരു കുഞ്ഞിനെ സപ്നം കണ്ടു...”
അവന്‍റെ മുഖത്ത് നിന്ന് നോട്ടം മാറ്റാതെ അദ്ദേഹം തുടര്‍ന്നു.
“അവന് ..അവന് ഇവന്‍റെ മുഖം പോലെ...”
പിന്നെ അദ്ദേഹം എന്നെ നോക്കി.
“കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞിരുന്നു ഇഷ്ട ദൈവം ശിവനാണ് എന്ന്, അല്ലെ?”
“ഉവ്വ് പറഞ്ഞിരുന്നു...”
“പ്രാര്‍ത്ഥന വേണമെന്നും പറഞ്ഞിരുന്നു ഞാന്‍; ഇല്ലേ?”
“ഉവ്വ്! ഫാദര്‍ പറഞ്ഞിരുന്നു,”
“എന്നിട്ട് അമ്പലത്തില്‍ ഒക്കെ പോയോ? പ്രാര്‍ഥിച്ചോ?”
“അത് ..അച്ഛാ ..ഞാന്‍...”
ഫാദര്‍ ഗ്രേഷ്യസ് എന്‍റെ കണ്ണുകളിലേക്ക് നോക്കി.
“മഹാമൃത്യുഞ്ജയ മന്ത്രം അറിയാമോ?”
അദ്ദേഹം ചോദിച്ചു.
“ഇല്ല, പക്ഷെ പഠിച്ചോളാം,”
“നല്ലത്! അദ്ദേഹം ജയകൃഷ്ണന്റെ കവിളില്‍ തൊട്ടു.
“കുഞ്ഞ് മിടുക്കനാണ്! മാതാപിതാക്കള്‍ ദൈവഭയമുള്ളവരാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ദിവ്യത്വം കൂടും,”
പിന്നെ അദ്ദേഹം അവന്‍റെ ശിരസ്സില്‍ കൈവെച്ചു.
“രാവിലെ ..ഈറനോടെ മഹാ മൃത്യുജ്ഞയമന്ത്രം ഉരുവിടണം ..നൂറ്റിയൊന്ന് പ്രാവശ്യം...”
അത് പറഞ്ഞതും അദ്ദേഹം പുറത്തേക്ക പോയി.
ഞാനും ജയകൃഷ്ണനും വാതില്‍ക്കലെക്ക്ചെന്നെങ്കിലും അദേഹത്തെ അവിടെയൊന്നും കാണാനുണ്ടായില്ല.
“എന്താ മമ്മി അച്ഛന്‍ പറഞ്ഞെ?”
“അച്ഛന്‍ പ്രാര്‍ഥിക്കാന്‍ പറഞ്ഞതാ മോനെ,”
“അമ്പലത്തില്‍ പോണം
💬 Comments
View all comments